പി​ഞ്ചു​കു​ഞ്ഞി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി ഓ​ട്ടോ​റി​ക്ഷ വി​റ്റ യു​വാ​വി​ന് പോ​ലീ​സും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും തു​ണ​യാ​യി
Friday, October 23, 2020 1:01 AM IST
കാ​സ​ര്‍​ഗോ​ഡ്: ഏ​ഴു​ദി​വ​സം പ്രാ​യ​മു​ള്ള പി​ഞ്ചുകു​ഞ്ഞി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി ഏ​ക വ​രു​മാ​ന​മാ​ര്‍​ഗ​മാ​യ ഓ​ട്ടോ​റി​ക്ഷ പോ​ലും വി​റ്റ യു​വാ​വി​ന് പോ​ലീ​സി​ന്‍റെയും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​യും കൈ​ത്താ​ങ്ങ്. മ​ധൂ​ര്‍ ഉ​ളി​യ​ത്ത​ടു​ക്ക സ്വ​ദേ​ശി​യാ​യ യു​വാ​വി​നാ​ണ് സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കാ​സ​ര്‍​ഗോ​ഡ് ജ​ന​മൈ​ത്രി പോ​ലീ​സ് ചി​കി​ത്സാ​ച്ചെ​ല​വ് സ​മാ​ഹ​രി​ച്ചു​ന​ല്‍​കി​യ​ത്.കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ മാ​സം തി​ക​യാ​തെ പ്ര​സ​വി​ച്ച കു​ഞ്ഞി​നെ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ മൂ​ലം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സു​ഖം​പ്രാ​പി​ച്ച് ഡി​സ്ചാ​ര്‍​ജ് ചെ​യ്യാ​റാ​കു​മ്പോ​ഴേ​ക്കും ആ​ശു​പ​ത്രി ബി​ല്‍ 40,000 രൂ​പ​യാ​യി​രു​ന്നു. ബി​ല്ല​ട​യ്ക്കാ​ന്‍ നി​ര്‍​വാ​ഹ​മി​ല്ലാ​തെ യു​വാ​വ് ത​ന്‍റെ ഓ​ട്ടോ വി​റ്റെ​ങ്കി​ലും 15000 രൂ​പ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ല്‍ നി​ന്നി​റ​ങ്ങാ​ന്‍ വ​ഴി കാ​ണാ​തെ വി​ഷ​മി​ച്ച അ​വ​സ്ഥ​യി​ലാ​ണ് യു​വാ​വി​ന്‍റെ ഭാ​ര്യ ടൗ​ണ്‍ സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ച് സ​ഹാ​യം തേ​ടി​യ​ത്. തു​ട​ര്‍​ന്ന് ജ​ന​മൈ​ത്രി പോ​ലീ​സ് ദൗ​ത്യം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ല്‍ നി​ന്ന് വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് യൂ​ണി​റ്റി ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് 19,000 രൂ​പ എ​ത്തി​ച്ചു​ന​ല്‍​കി. യു​വാ​വി​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന തുകയും ചേ​ര്‍​ത്ത് ആ​ശു​പ​ത്രി​യി​ല്‍ അ​ട​ച്ചു. 6000 രൂ​പ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ഇ​ള​വു​ചെ​യ്തു ന​ല്‍​കി. വ​രു​മാ​ന​മാ​ര്‍​ഗം ന​ഷ്ട​പ്പെ​ട്ട യു​വാ​വി​ന് മ​റ്റൊ​രു ഓ​ട്ടോ വാ​ങ്ങി​ന​ല്‍​കു​മെ​ന്നും ട്ര​സ്റ്റ് ഭാ​ര​വാ​ഹി മ​ഹ​മൂ​ദ് ഇ​ബ്രാ​ഹിം അ​റി​യി​ച്ചു.