ഓ​ട്ടോ​റി​ക്ഷ​യ​ല്ല, ഇ​ത് ആം​ബു​ല​ൻ​സ്
Friday, October 23, 2020 1:01 AM IST
നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​ര​ത്തെ ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​രാ​യ ക​രു​വാ​ച്ചേ​രി​യി​ലെ ഹ​രീ​ഷും ചേ​ടി​റോ​ഡി​ലെ ര​തീ​ഷും ത​ങ്ങ​ളു​ടെ ഓട്ടോറിക്ഷ ഇ​പ്പോ​ൾ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യു​ള്ള ആം​ബു​ല​ൻ​സാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് കോ​വി​ഡ് രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കാ​ൻ ര​ണ്ട് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ ത​യ്യാ​റാ​യ​ത്.​ഇ​രു​ന്നൂ​റി​ല​ധി​കം രോ​ഗി​ക​ൾ​ക്കാ​ണ് ഇ​തു​വ​രെ​യാ​യി ഇ​വ​രു​ടെ സേ​വ​നം ആ​ശ്വാ​സ​മാ​യി​രി​ക്കു​ന്ന​ത്. തു​ച്ഛ​മാ​യ വാ​ട​ക ഈ​ടാ​ക്കി​യാ​ണ് ഇ​വ​ർ രോ​ഗി​ക​ളെ കൊ​ണ്ടു പോ​കു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.​

കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് ആം​ബു​ല​ൻ​സു​ക​ൾ ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ് ജി​ല്ലാ കോ​വി​ഡ് സ​ർ​വ​യ​ല​ൻ​സ് നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ ​വി. സു​രേ​ശ​നും നീ​ലേ​ശ്വ​രം താ​ലൂ​ക്കാ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ജ​മാ​ൽ അ​ഹ​മ്മ​ദും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് തീ​ർ​ത്ഥ​ങ്ക​ര​യും ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഇ​ങ്ങ​നെ​യൊ​രു ആ​ശ​യം മു​ന്നോ​ട്ട് വ​ന്ന​ത്. അ​ങ്ങ​നെ​യാ​ണ് രോ​ഗി​ക​ളെ എ​ടു​ക്കാ​ൻ ഹ​രീ​ഷും ര​തീ​ഷും മു​ന്നി​ട്ടി​റ​ങ്ങു​ന്ന​ത്. വേ​ണ്ട​ത്ര മു​ൻ​ക​രു​ത​ലു​ക​ൾ ഇ​വ​ർ സ്വീ​ക​രി​ക്കാ​റു​ണ്ട്.

അ​തി​നാ​ൽ ര​ണ്ടു​ത​വ​ണ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴും ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. ഇ​വ​ർ​ക്കു വേ​ണ്ട മാ​സ്കും സാ​നി​റ്റൈ​സ​റും ഓ​ട്ടോ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള സാ​മ​ഗ്രി​ക​ളും താ​ലൂ​ക്കാ​ശു​പ​ത്രി അ​ധി​കൃ​ത​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നു​ണ്ട്.​നീ​ലേ​ശ്വ​രം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ ന​ൽ​കു​ന്ന പി​ന്തു​ണ​യാ​ണ് ത​ങ്ങ​ളു​ടെ ഊ​ർ​ജ​മെ​ന്ന് ര​തീ​ഷും ഹ​രീ​ഷും പ​റ​യു​ന്നു.