അ​ന​ധി​കൃ​ത ഖ​ന​നം: ബേ​ള​യി​ൽ 26 ചെ​ങ്ക​ല്‍ ക്വാ​റി​ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി
Saturday, October 24, 2020 12:45 AM IST
കാ​സ​ര്‍​ഗോ​ഡ്: ബേ​ള വി​ല്ലേ​ജി​ല്‍ മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന 26 ചെ​ങ്ക​ല്‍ ക്വാ​റി​ക​ള്‍ ക​ണ്ടെ​ത്തി. പെ​രി​യ​ടു​ക്കം, ബേ​ള, മാ​ന്യ, ചു​ക്കി​ന​ടു​ക്ക, നീ​ര്‍​ച്ചാ​ല്‍ മേ​ഖ​ല​യി​ലാ​ണ് ഇ​ത്ര​യും ക്വാ​റി​ക​ള്‍ ലൈ​സ​ന്‍​സി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. ചി​ല​ത് ഇ​തു​വ​രെ ലൈ​സ​ന്‍​സ് എ​ടു​ക്കാ​ത്ത​വ​യും മ​റ്റു​ള്ള​വ ലൈ​സ​ന്‍​സ് കാ​ല​ഹ​ര​ണ​പ്പെ​ട്ടി​ട്ടും പു​തു​ക്കാ​ത്ത​വ​യു​മാ​ണ്.

പ്ര​തി​ദി​നം നൂ​റു​ക​ണ​ക്കി​ന് ലോ​ഡ് ക​ല്ലാ​ണ് ഈ ​ക്വാ​റി​ക​ളി​ല്‍ നി​ന്ന് ക​ട​ത്തി​യി​രു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​രി​ല്‍ നി​ന്ന് വ്യാ​പ​ക പ​രാ​തി ല​ഭി​ച്ചി​രു​ന്ന​താ​യി പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ ജി​ല്ലാ ജി​യോ​ള​ജി​സ്റ്റ് കെ.​ആ​ര്‍. ജ​ഗ​ദീ​ശ​ന്‍ പ​റ​ഞ്ഞു. ക​ല്ല് ക​യ​റ്റി പു​റ​പ്പെ​ടാ​ന്‍ ത​യ്യാ​റാ​യി നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ആ​റ് ലോ​റി​ക​ള്‍ സം​ഘം പി​ടി​കൂ​ടി. പ​രി​ശോ​ധ​നാ​സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​താ​യി സൂ​ച​ന ല​ഭി​ച്ച​യു​ട​ന്‍ ക്വാ​റി​ക​ളി​ലെ പ​ണി നി​ര്‍​ത്തി തൊ​ഴി​ലാ​ളി​ക​ളു​ള്‍​പ്പെ​ടെ സ്ഥ​ലം​വി​ട്ടി​രു​ന്നു.

ക്വാ​റി​യു​ടെ വ​ലി​പ്പ​മ​നു​സ​രി​ച്ച് മൂ​ന്നു മു​ത​ല്‍ അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ പി​ഴ​യ​ട​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് 26 ക്വാ​റി​ക​ളു​ടെ​യും സ്ഥ​ല​മു​ട​മ​ക​ള്‍​ക്ക് നോ​ട്ടീ​സ് അ​യ​ക്കു​മെ​ന്ന് ജി​ല്ലാ ജി​യോ​ള​ജി​സ്റ്റ് അ​റി​യി​ച്ചു.

ഹി​യ​റിം​ഗി​ന് ഹാ​ജ​രാ​കു​ന്ന​തി​നോ പി​ഴ​യ​ട​ക്കു​ന്ന​തി​നോ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ സ്ഥ​ലം ക​ണ്ടു​കെ​ട്ടു​ന്ന​ത​ട​ക്ക​മു​ള്ള തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. അ​ന​ധി​കൃ​ത​മാ​യി ചെ​ങ്ക​ല്ല് ക​ട​ത്തി​യ ലോ​റി​ക​ള്‍​ക്ക് 1.05 ല​ക്ഷം രൂ​പ വീ​തം പി​ഴ ചു​മ​ത്തി.

ജി​ല്ലാ അ​സി. ജി​യോ​ള​ജി​സ്റ്റ് ആ​ര്‍. രേ​ഷ്മ, ബേ​ള വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ കി​ര​ണ്‍ കു​മാ​ര്‍, വി​ല്ലേ​ജ് അ​സി​സ്റ്റ​ന്റ് ശ്രീ​ജി​ത്ത് എ​ന്നി​വ​രും പ​രി​ശോ​ധ​നാ​സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.