ജു​മാ മ​സ്ജി​ദ് വ​ള​പ്പി​ലെ ച​ന്ദ​ന മോ​ഷ​ണ​ത്തി​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ല്‍
Saturday, October 24, 2020 12:45 AM IST
കാ​സ​ര്‍​ഗോ​ഡ്: ബാ​വി​ക്ക​ര ജു​മാ മ​സ്ജി​ദ് വ​ള​പ്പി​ലെ ച​ന്ദ​ന​മ​രം മു​റി​ച്ചു​ക​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ മ​സ്ജി​ദ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ല്‍. ബാ​വി​ക്ക​ര മു​ര്‍​ഷ​ത്ത് വി​ല്ല​യി​ലെ ബി.​എ. മു​ഹ​മ്മ​ദ് കു​ഞ്ഞി (60) യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മോ​ഷ്ടി​ച്ച മ​ര​ത്തി​ന്‍റെ ത​ടി​ക​ളും വേ​രും ഉ​ള്‍​പ്പെ​ടെ ക​ഴി​ഞ്ഞ ദി​വ​സം പ​ള്ളി​മു​റ്റ​ത്തു​ത​ന്നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. സെ​ക്ര​ട്ട​റി​യു​ടെ ഒ​ത്താ​ശ​യോ​ടെ ബാ​വി​ക്ക​ര​യി​ലെ ബ​ഷീ​ര്‍ എ​ന്ന ആ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് മ​രം മു​റി​ച്ച​തെ​ന്ന് വ​നം​വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി.
ബ​ഷീ​റും കൂ​ട്ടു​പ്ര​തി​ക​ളും ഒ​ളി​വി​ലാ​ണ്. ര​ണ്ടു​ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന 16 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള മ​ര​മാ​ണ് മു​റി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് മ​രം മോ​ഷ​ണം പോ​യ​ത്.