ടാ​റ്റാ കോ​വി​ഡ് ആ​ശു​പ​ത്രി ഉ​ട​ൻ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണം: കാ​സ​ർ​ഗോ​ഡി​നൊ​രി​ടം
Saturday, October 24, 2020 12:45 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന​ത്തെ ആ​ദ്യ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യ ച​ട്ട​ഞ്ചാ​ൽ ടാ​റ്റാ കോ​വി​ഡ് ആ​ശു​പ​ത്രി ഉ​ട​ൻ തു​റ​ന്നു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ന്ന് കാ​സ​ർ​ഗോ​ഡി​നൊ​രി​ടം കൂ​ട്ടാ​യ്മ മു​ഖ്യ​മ​ന്ത്രി, ആ​രോ​ഗ്യ മ​ന്ത്രി എ​ന്നി​വ​ർ​ക്ക​യ​ച്ച ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ഉ​ദ്‌​ഘാ​ട​നം ക​ഴി​ഞ്ഞു ഒ​ന്ന​ര​മാ​സം ക​ഴി​ഞ്ഞി​ട്ടും ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ച്ചി​ട്ടും നി​യ​മ​ന ന​ട​പ​ടി​ക​ൾ എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. ജി​ല്ലാ ആ​ശു​പ​ത്രി കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റി​യ​ത് മ​റ്റു രോ​ഗി​ക​ൾ​ക്ക് ഏ​റെ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ടാ​റ്റാ ആ​ശു​പ​ത്രി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും മ​റ്റു സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു ഈ ​അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്ത​നം നീ​ണ്ടു പോ​കു​ന്ന​ത് രോ​ഗി​ക​ളോ​ടും ജി​ല്ല​യോ​ടും ചെ​യ്യു​ന്ന വ​ഞ്ച​ന​യാ​ണ് ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. കെ​പി​എ​സ് വി​ദ്യാ​ന​ഗ​ർ, റെ​ൻ​സ് ആം​ബ്രോ​സ്, സ​ഫ്‌​വാ​ൻ വി​ദ്യാ​ന​ഗ​ർ, അ​ഖി​ൽ​രാ​ജ്, വാ​സി​ൽ കോ​പ്പ, ശ്രീ​രാ​ഗ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.