ആ​ന​ക​ളെ തു​ര​ത്താ​ന്‍ ആ​റ​ള​ത്ത് നി​ന്ന് ആളെത്തുന്നു
Saturday, October 24, 2020 12:46 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​റ​ഡു​ക്ക, ദേ​ലം​പാ​ടി, മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​വാ​സ​മേ​ഖ​ല​യോ​ടു ചേ​ര്‍​ന്ന് ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന ആ​ന​ക​ളെ ഉ​ള്‍​ക്കാ​ട്ടി​ലേ​ക്ക് തു​ര​ത്താ​ന്‍ ആ​റ​ള​ത്തു​നി​ന്ന് വി​ദ​ഗ്ധ​രെ എ​ത്തി​ക്കാ​ന്‍ തീ​രു​മാ​നം. ആ​ന​ക​ളെ തു​ര​ത്തു​ന്ന​തി​ല്‍ വൈ​ദ​ഗ്ധ്യ​മു​ള്ള​വ​രെ വ​യ​നാ​ട്ടി​ല്‍ നി​ന്ന് കൊ​ണ്ടു​വ​ര​ണ​മെ​ന്ന നി​ര്‍​ദേ​ശം സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യും എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ​യും വ​നം​വ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​രു​ന്നു.
എ​ന്നാ​ല്‍ വി​ദ​ഗ്ധ​സം​ഘാം​ഗ​ങ്ങ​ളി​ല്‍ പ​ല​രും കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലാ​യ​തി​നാ​ല്‍ പെ​ട്ടെ​ന്ന് എ​ത്താ​നാ​വി​ല്ലെ​ന്ന വി​വ​ര​മാ​ണ് വ​യ​നാ​ട്ടി​ലെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രി​ല്‍ നി​ന്ന് ല​ഭി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ആ​റ​ള​ത്തു​നി​ന്ന് ആ​ളെ കൊ​ണ്ടു​വ​രാ​ന്‍ തീ​രു​മാ​നി​ച്ച​ത്.
കൊ​ട്ടം​കു​ഴി​യി​ല്‍ ജ​ന​വാ​സ​മേ​ഖ​ല​യോ​ട് ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന ചു​രു​ക്കം മ​ര​ങ്ങ​ള്‍ മാ​ത്ര​മു​ള്ള വ​ന​മേ​ഖ​ല​യി​ലാ​ണ് ആ​ന​ക​ള്‍ ഇ​പ്പോ​ള്‍ ത​ങ്ങി​യി​ട്ടു​ള്ള​ത്. ഇ​വി​ടെ നി​ന്ന് ഭ​ക്ഷ​ണം ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ഇ​ട​യ്ക്കി​ടെ അ​ടു​ത്തു​ള്ള കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​ണ്.
ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ള്‍​ക്കി​ടെ പ്ര​ദേ​ശ​ത്തെ വാ​ഴ, തെ​ങ്ങ്. ക​വു​ങ്ങ് കൃ​ഷി​ക​ള്‍​ക്ക് വ്യാ​പ​ക നാ​ശ​മാ​ണ് വ​രു​ത്തി​യ​ത്. കൊ​ട്ടം​കു​ഴി ച​ള്ള​ത്തു​ങ്കാ​ലി​ലെ ബാ​ല​കൃ​ഷ്ണ​ന്‍, മ​ണി​ക​ണ്ഠ​ന്‍, രാ​ധ, ശ്രീ​ധ​ര​ന്‍, ജ​യ​രാ​ജ്, മോ​ഹ​ന​ന്‍ ന​മ്പ്യാ​ര്‍ എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ച്ച​ത്. പ​ല​വ​ട്ടം വീ​ടു​ക​ളു​ടെ വ​ള​രെ അ​ടു​ത്തു​വ​രെ ആ​ന​ക​ള്‍ എ​ത്തി​യി​രു​ന്നു.
വി​ദ​ഗ്ധ സം​ഘം എ​ത്തി​യാ​ലു​ട​ന്‍ ആ​ന​ക​ളെ സു​ര​ക്ഷി​ത​മാ​യി ക​ര്‍​ണാ​ട​ക​ത്തി​ലെ ഉ​ള്‍​വ​ന​ത്തി​ലെ​ത്തി​ക്കാ​ന്‍ വി​ശ​ദ​മാ​യി രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഡി​എ​ഫ്ഒ പി.​കെ. അ​നൂ​പ് കു​മാ​ര്‍ അ​റി​യി​ച്ചു.
ഘ​ട്ടം​ഘ​ട്ട​മാ​യി ഓ​രോ മേ​ഖ​ല​ക​ളി​ല്‍ എ​ത്തി​ച്ചാ​ണ് അ​തി​ര്‍​ത്തി ക​ട​ത്തു​ക. പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ​ദി​വ​സം കൊ​ട്ടം​കു​ഴി​യി​ല്‍ നാ​ട്ടു​കാ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്തി​രു​ന്നു. ര​ണ്ട് ദി​വ​സ​ത്തി​ന​കം ത​ന്നെ വി​ദ​ഗ്ധ​സം​ഘം എ​ത്തു​മെ​ന്നാ​ണ് വി​വ​രം.