കാ​സ​ർ​ഗോ​ഡ് ഡി​പ്പോ​യി​ല്‍ ആ​റ് ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് കോ​വി​ഡ്
Saturday, October 24, 2020 12:46 AM IST
കാ​സ​ര്‍​ഗോ​ഡ്: കെ​എ​സ്ആ​ര്‍​ടി​സി ജി​ല്ലാ ഡി​പ്പോ​യി​ലെ ആ​റു ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​വ​രു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ 40 പേ​ര്‍ ക്വാ​റ​ന്‍റൈ​നി​ലാ​യി.
ഇ​തോ​ടെ ചെ​റി​യൊ​രി​ട​വേ​ള​യ്ക്കു ശേ​ഷം ജി​ല്ലാ ഡി​പ്പോ​യു​ടെ പ്ര​വ​ര്‍​ത്ത​നം വീ​ണ്ടും അ​വ​താ​ള​ത്തി​ലാ​യി.
ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വം മൂ​ലം ഏ​താ​നും സ​ര്‍​വീ​സു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ച​താ​യി ഡി​പ്പോ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ മാ​സം ഏ​താ​നും ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ല്‍ ഡി​പ്പോ ദി​വ​സ​ങ്ങ​ളോ​ളം അ​ട​ച്ചി​ട്ടി​രു​ന്നു.