കാ​ങ്കോ​ല്‍-​ആ​ല​പ്പ​ട​മ്പ് പ​ഞ്ചാ​യ​ത്തി​ല്‍ നാ​ലു കു​ടും​ബ​ങ്ങ​ള്‍​ക്ക് പ​ട്ട​യം
Saturday, October 24, 2020 12:46 AM IST
പ​യ്യ​ന്നൂ​ര്‍: കാ​ങ്കോ​ല്‍-​ആ​ല​പ്പ​ട​മ്പ് പ​ഞ്ചാ​യ​ത്തി​ലെ വൈ​പ്പി​രി​യം രാ​ജീ​വ്ഗാ​ന്ധി ഹൗ​സിം​ഗ് കോ​ള​നി​യി​ലെ സ്ഥി​ര​താ​മ​സ​മു​ള്ള നാ​ല് കു​ടും​ബ​ങ്ങ​ള്‍​ക്കു പ​ട്ട​യം അ​നു​വ​ദി​ക്കു​ന്ന​തി​ന് പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ലാ​ൻ​ഡ് അ​സൈ​ന്‍​മെ​ന്‍റ് ക​മ്മി​റ്റി പ്ര​ഥ​മ യോ​ഗം തീ​രു​മാ​നി​ച്ചു. കൂ​ടാ​തെ കു​ഞ്ഞി​മം​ഗ​ല​ത്ത് നാ​ലും ആ​ല​പ്പ​ട​മ്പ​യി​ൽ മൂ​ന്നും വീ​ടു​ക​ള്‍​ക്കും ഏ​ഴോം, പാ​ണ​പ്പു​ഴ വി​ല്ലേ​ജു​ക​ളി​ലെ ല​ക്ഷം​വീ​ടു​ക​ളി​ല്‍ താ​മ​സി​ച്ചു​വ​രു​ന്ന​വ​ര്‍​ക്കും ച​ട്ട​പ്ര​കാ​രം പ​ട്ട​യം അ​നു​വ​ദി​ക്കു​വാ​നും തീ​രു​മാ​ന​മാ​യി. പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ലാ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ പ്ര​ഥ​മ യോ​ഗം താ​ലൂ​ക്ക് ഓ​ഫീ​സ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്നു.
യോ​ഗ​ത്തി​ല്‍ രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, സി. ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ടി.​പി. നൂ​റു​ദീ​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് രൂ​പീ​ക​രി​ച്ച​തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ലാ​ൻ​ഡ് അ​സൈ​ന്‍​മെ​ന്‍റ് ക​മ്മ​റ്റി യോ​ഗം ചേ​രു​ന്ന​ത്.