കാ​സ​ർ​ഗോ​ഡി​ന് ര​ണ്ട് കോ​ട​തി​ക​ൾ കൂ​ടി
Saturday, October 31, 2020 1:44 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യ്ക്ക് അ​നു​വ​ദി​ച്ച വാ​ഹ​നാ​പ​ക​ട ന​ഷ്ട​പ​രി​ഹാ​ര ട്രി​ബ്യൂ​ണ​ലി​ന്‍റെ​യും (എം​എ​സി​ടി) ഹൊ​സ്ദു​ർ​ഗ് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി​യു​ടെ​യും ഉ​ദ്ഘാ​ട​നം ന​വം​ബ​ർ ര​ണ്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ക്കും. ഹൈ​ക്കോ​ട​തി ജ​ഡ്ജി എ.​എം. ഷ​ഫീ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. നി​യ​മ​മ​ന്ത്രി എ.​കെ. ബാ​ല​ൻ, ജി​ല്ല​യു​ടെ ചാ​ർ​ജ് വ​ഹി​ക്കു​ന്ന ഹൈ​ക്കോ​ട​തി ജ​ഡ്ജി അ​മി​ത് റാ​വ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.

സ്വ​ത​ന്ത്ര​മാ​യി എം​എ​സി​ടി ഇ​ല്ലാ​ത്ത സം​സ്ഥാ​ന​ത്തെ ഏ​ക ജി​ല്ല​യാ​യി​രു​ന്നു കാ​സ​ർ​ഗോ​ഡ്. 2009 മു​ത​ൽ കോ​ട​തി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ജി​ല്ല ഒ​ന്നാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​ല കാ​ര​ണ​ങ്ങ​ളാ​ൽ ഇ​ത് നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. കാ​സ​ർ​ഗോ​ഡ് ബാ​ർ അ​സോ​സി​യേ​ഷ​ൻ ഹൈ​ക്കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്ത റി​ട്ട് ഹ​ർ​ജി​യി​ലെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ജി​ല്ല​യി​ൽ എം​എ​സി​ടി സ്ഥാ​പി​ക്കു​ന്ന​ത്. അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജ് (ഒ​ന്ന്) ആ​ർ. എ​ൽ. ബൈ​ജു​വി​നാ​ണ് ജ​ഡ്ജി​ന്‍റെ താ​ത്കാ​ലി​ക ചു​മ​ത​ല. ജി​ല്ലാ ജ​ഡ്ജി​മാ​രു​ടെ പ്രൊ​മോ​ഷ​ൻ ന​ട​ക്കു​ന്ന മു​റ​യ്ക്ക് സ്ഥി​രം ജ​ഡ്ജി നി​യ​മ​നം ഉ​ണ്ടാ​വും.

സം​സ്ഥാ​ന​ത്ത് അ​നു​വ​ദി​ച്ചി​ട്ടു​ള്ള 28 ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ്യ​ൽ കോ​ട​തി​ക​ളി​ലൊ​ന്നാ​ണ് ഹൊ​സ്ദു​ർ​ഗി​ൽ ആ​രം​ഭി​ക്കു​ന്ന സ്പെ​ഷ​ൽ കോ​ട​തി. പോ​ക്സോ കേ​സു​ക​ളു​ൾ​പ്പെ​ടെ​യു​ള്ള സെ​ഷ​ൻ​സ് കേ​സു​ക​ൾ ഈ ​കോ​ട​തി കൈ​കാ​ര്യം ചെ​യ്യും. നി​ല​വി​ൽ കാ​സ​ർ​ഗോ​ഡ് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്പെ​ഷ​ൽ കോ​ട​തി​ക്ക് പു​റ​മേ​യാ​ണ് ഹൊ​സ്ദു​ർ​ഗി​ൽ സ്പെ​ഷ​ൽ കോ​ട​തി ആ​രം​ഭി​ക്കു​ന്ന​ത്. അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജ് (ര​ണ്ട്) രാ​ജ​ൻ ത​ട്ടി​ലി​നാ​ണ് ഹൊ​സ്ദു​ർ​ഗ് സ്പെ​ഷ​ൽ കോ​ട​തി​യു​ടെ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

കാ​സ​ർ​ഗോ​ഡ് കോ​ട​തി സ​മു​ച്ച​യ​ത്തി​ലെ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് എ​സ്.​എ​ച്ച്. പ​ഞ്ചാ​പ​കേ​ശ​ൻ, അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജു​മാ​രാ​യ ടി. ​കെ. നി​ർ​മ​ല, ഡി​എ​ൽ​എ​സ്എ സെ​ക്ര​ട്ട​റി ഷു​ഹൈ​ബ്, കാ​സ​ർ​ഗോ​ഡ് ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ.​സി. അ​ശോ​ക് കു​മാ​ർ, സെ​ക്ര​ട്ട​റി കെ. ​ക​രു​ണാ​ക​ര​ൻ ന​ന്പ്യാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.