വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നുവീ​ണു
Wednesday, November 25, 2020 10:06 PM IST
തൃ​ക്ക​രി​പ്പൂ​ര്‍: വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു​വീ​ണു. എ​ടാ​ട്ടു​മ്മ​ല്‍ ആ​ലും വ​ള​പ്പി​ന് സ​മീ​പ​ത്തെ എം.​കെ. ത​മ്പാ​യി​യും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന ഓ​ടു​മേ​ഞ്ഞ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യാ​ണ് ത​ക​ര്‍​ന്ന് നി​ലംപ​തി​ച്ച​ത്. ത​മ്പാ​യി​യു​ടെ ഭ​ര്‍​ത്താ​വ് ശി​വാ​ന​ന്ദ​ന്‍ ക​ണ്ണൂ​ര്‍ ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​തി​നാ​ല്‍ സം​ഭ​വ​സ​മ​യ​ത്ത് വീ​ട്ടി​ല്‍ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. വ​ട​ക്കേ തൃ​ക്ക​രി​പ്പൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വി​ല​യി​രു​ത്തി.