86 പേ​ര്‍​ക്ക് കോ​വി​ഡ്; 67 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Friday, November 27, 2020 12:42 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ 86 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 84 പേ​ര്‍​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ ര​ണ്ടു​പേ​ര്‍​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 67 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്: പി​ലി​ക്കോ​ട്, ദേ​ലം​പാ​ടി-​ഒ​ന്പ​ത്, കാ​ഞ്ഞ​ങ്ങാ​ട്-​ഏ​ഴ്, ബ​ളാ​ല്‍, വെ​സ്റ്റ് എ​ളേ​രി-​ആ​റ്, ക​യ്യൂ​ര്‍-​ചീ​മേ​നി, ചെ​മ്മ​നാ​ട്-​അ​ഞ്ച്, ഉ​ദു​മ-​നാ​ല്, കാ​സ​ര്‍​ഗോ​ഡ്, അ​ജാ​നൂ​ര്‍, ചെ​റു​വ​ത്തൂ​ര്‍-​മൂ​ന്ന്, ക​ള്ളാ​ര്‍, പ​ന​ത്ത​ടി, കോ​ടോം-​ബേ​ളൂ​ര്‍, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, നീ​ലേ​ശ്വ​രം, തൃ​ക്ക​രി​പ്പൂ​ര്‍, ബേ​ഡ​ഡു​ക്ക, മ​ധൂ​ര്‍, കു​മ്പ​ള-​ര​ണ്ട്, കു​റ്റി​ക്കോ​ല്‍, മു​ളി​യാ​ര്‍, പു​ത്തി​ഗെ, മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍, കാ​റ​ഡു​ക്ക, മീ​ഞ്ച, മം​ഗ​ല്‍​പാ​ടി, മ​ഞ്ചേ​ശ്വ​രം-​ഒ​ന്ന്.
വീ​ടു​ക​ളി​ല്‍ 6763 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 460 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 7223 പേ​രാ​ണ്. പു​തി​യ​താ​യി 339 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ അ​ട​ക്കം പു​തി​യ​താ​യി 1553 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 330 പേ​രു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.