ജി​ല്ലാ ആ​ശു​പ​ത്രി ഒ​ന്നു​ മു​ത​ല്‍ പ​ഴ​യ​തു​പോ​ലെ
Friday, November 27, 2020 12:42 AM IST
കാഞ്ഞങ്ങാട്:കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി ഡി​സം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ പ​ഴ​യ​തു​പോ​ലെ പ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ക്കും.
ഉ​ക്കി​ന​ടു​ക്ക ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും തെ​ക്കി​ല്‍ ച​ട്ട​ഞ്ചാ​ല്‍ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലും അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കു​ള്ള ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​ട​ന്‍ സ​ജ്ജ​മാ​കു​മെ​ന്ന് ഡി​എം​ഒ പ​റ​ഞ്ഞു.
ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കി​ല്ല. കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള തൊ​ഴി​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ള്‍ 50 ശ​ത​മാ​നം ആ​ളു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി പ​രി​ശീ​ല​നം പു​ന​രാ​രം​ഭി​ക്കാ​ന്‍ അ​നു​മ​തി ന​ൽ​കി.
പ​ച്ച​ക്ക​റി -പ​ഴം വി​ല്പ​ന ക​ട​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ക​ട​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് ന​ട​ത്ത​ണം. മ​ല​യോ​ര​ങ്ങ​ളി​ലെ പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​ക​ളി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധം ഊ​ര്‍​ജി​ത​മാ​ക്ക​ണം.
കോ​വി​ഡ് ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്ത കോ​ള​നി​ക​ളി​ല്‍ കാ​ല​താ​മ​സം കൂ​ടാ​തെ ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം ചെ​യ്യ​ണ​മ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.