അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ചു പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Friday, November 27, 2020 9:44 PM IST
ബ​ദി​യ​ടു​ക്ക: ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ് മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച യു​വാ​വ് മ​രി​ച്ചു. ബ​ദി​യ​ടു​ക്ക മാ​വി​ന​ക്ക​ട്ട​യി​ലെ ഇ​ബ്രാ​ഹിം (44) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 24 നാ​ണ് ഇ​ബ്രാ​ഹിം വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ വാ​ഹ​ന​മി​ടി​ച്ചു പ​രി​ക്കേ​റ്റ​ത്. മാ​വി​ന​ക്ക​ട്ട​യി​ലെ അ​ബ്ദു​ല്ല-​മ​റി​യു​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: മ​റി​യം. മ​ക്ക​ള്‍: റ​മീ​സ്, മു​ഹ​മ്മ​ദ്, ഇ​ര്‍​ഫാ​ന്‍, ഫാ​ത്തി​മ, ഫാ​രി​സ്.