പയ്യന്നൂർ കോ​റോത്ത് തീ​പി​ടിത്തം
Saturday, November 28, 2020 12:52 AM IST
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യു​ടെ കോ​റോം വ്യ​വ​സാ​യ പാ​ര്‍​ക്കി​ന് സ​മീ​പം തീ​പി​ടിത്തം. വ്യ​വ​സാ​യ പാ​ര്‍​ക്കി​ലെ ഫ​ര്‍​ണി​ച്ച​ര്‍ യൂ​ണി​റ്റി​ലെ പ്ലെ​യി​നി​ംഗി​നാ​യി ഇ​റ​ക്കി​യ മ​ര​ത്തി​ന് തീ​പി​ടി​ച്ചു.ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നേ​കാ​ലോ​ടെ​യാ​ണ് സംഭവം.​പ്ര​ദേ​ശ​ത്തെ പു​ല്ലി​ന് പി​ടി​ച്ച തീ ​വ്യ​വ​സാ​യ പാ​ര്‍​ക്കി​ന് സ​മീ​പ​ത്തേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു. പ​യ്യ​ന്നൂ​ര്‍ അ​ഗ്‌​നി​സു​ര​ക്ഷാ സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ച​തി​നാ​ല്‍ കൂ​ടു​ത​ല്‍ നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ഴി​വാ​യി.

പോ​ലീ​സുകാരനെ കൈ​യേ​റ്റം ചെ​യ്ത
യു​വാ​വ് അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സു​കാ​ര​നെ കൈ​യേ​റ്റം ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ നീ​ർ​ച്ചാ​ലി​ലെ സ​മീ​റി (43) നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന പോ​ലീ​സു​കാ​ര​നു​മാ​യി വാ​ക്കേ​റ്റം ന​ട​ത്തു​ക​യും തു​ട​ർ​ന്ന് കൈ​യേ​റ്റം ചെ​യ്യു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.