പ്ര​ചാ​ര​ണ​ത്തി​ര​ക്കി​ന് ഇ​ട​വേ​ള ന​ല്‍​കി ക​തി​ര്‍​മ​ണ്ഡ​പ​ത്തി​ല്‍
Saturday, November 28, 2020 12:57 AM IST
കാ​ഞ്ഞ​ങ്ങാ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ തി​ര​ക്കു​ക​ള്‍​ക്ക് ഏ​താ​നും മ​ണി​ക്കൂ​റു​ക​ളു​ടെ ഇ​ട​വേ​ള ന​ല്‍​കി സ്ഥാ​നാ​ര്‍​ഥി ക​തി​ര്‍​മ​ണ്ഡ​പ​ത്തി​ലെ​ത്തി. മ​ടി​ക്കൈ പ​ഞ്ചാ​യ​ത്ത് 15-ാം വാ​ര്‍​ഡ് അ​മ്പ​ല​ത്തു​ക​ര​യി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി വി. ​ര​തീ​ഷാ​ണ് സ്ഥാ​നാ​ര്‍​ഥി​ക്കു​പ്പാ​യം അ​ല്പ​നേ​ര​ത്തേ​ക്ക് അ​ഴി​ച്ചു​വ​ച്ച് ക​ല്യാ​ണം ശ്രീ​മു​ത്ത​പ്പ​ന്‍ ക്ഷേ​ത്ര​ത്തി​ല്‍​വ​ച്ച് വി​വാ​ഹി​ത​നാ​യ​ത്. റാ​ണി​പു​രം പെ​രു​ത​ടി സ്വ​ദേ​ശി​നി സു​മി​ത്ര​യാ​ണ് വ​ധു. കോ​വി​ഡ് കാ​ല​ത്തെ പ്ര​തി​സ​ന്ധി​ക​ള്‍​ക്കൊ​ടു​വി​ല്‍ വി​വാ​ഹ​ത്തീ​യ​തി നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച​ത് ന​വം​ബ​റി​ലാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ഓ​ര്‍​ക്കാ​പ്പു​റ​ത്ത് സ്ഥാ​നാ​ര്‍​ഥി​ത്വ​വും കി​ട്ടി​യ​ത്. ഇ​നി ഇ​തി​ന്‍റെ പേ​രി​ല്‍​കൂ​ടി വി​വാ​ഹം നീ​ട്ടി​വ​യ്ക്കാ​നാ​വി​ല്ലെ​ന്ന് ര​തീ​ഷും കു​ടും​ബാം​ഗ​ങ്ങ​ളും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ച് ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ​യാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. മാ​വു​ങ്കാ​ല്‍ ടൗ​ണി​ലെ ഓ​ട്ടോ​ഡ്രൈ​വ​റാ​യ ര​തീ​ഷ് ബി​ജെ​പി മ​ടി​ക്കൈ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​ണ്.