ക്രി​ട്ടി​ക്ക​ൽ ബൂ​ത്തു​ക​ളി​ൽ സാ​യു​ധ​സേ​ന​യെത്തും
Saturday, November 28, 2020 11:56 PM IST
കാസർഗോഡ്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്രി​ട്ടി​ക്ക​ലാ​യി ക​ണ്ടെ​ത്തി​യ ബൂ​ത്തു​ക​ളി​ൽ സാ​യു​ധ പോ​ലീ​സി​നെ വി​ന്യ​സി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 90 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ പോ​ളിം​ഗ് ന​ട​ന്ന​തും ഒ​രു സ്ഥാ​നാ​ർ​ഥി​ക്ക് 75 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ വോ​ട്ട് ല​ഭി​ച്ച​തു​മാ​യ ബൂ​ത്തു​ക​ളാ​ണ് ക്രി​ട്ടി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​ത്. സ്ഥി​ര​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് അ​തി​ക്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രാ​യി ക​ണ്ടെ​ത്തി​യ​വ​രു​ള്ള 180 ഓ​ളം ബൂ​ത്തു​ക​ൾ വ​ൾ​ന​റ​ബി​ൾ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടും. ഇ​വി​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പോ​ലീ​സി​നെ നി​യോ​ഗി​ക്കും. കൂ​ടാ​തെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ പ​രാ​തി ന​ൽ​കി​യ​തു പ്ര​കാ​രം ക​ണ​ക്കാ​ക്കി​യ ബൂ​ത്തു​ക​ളെ പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ പാ​ർ​ട്ടി​ക​ൾ​ക്ക് അ​വ​രു​ടെ ചെ​ല​വി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ം.