വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളു​മാ​യി നേതാക്കൾ മു​ഖാ​മു​ഖം
Saturday, November 28, 2020 11:57 PM IST
ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യം ആ​വ​ർ​ത്തി​ക്കും: എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ

ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന്‍റെ ആ​വ​ർ​ത്ത​ന​മാ​യി​രി​ക്കും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​കു​ക​യെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ എ. ​ഗോ​വി​ന്ദ​ൻ​നാ​യ​ർ പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന​മ​ല്ല വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ ന​ട​ത്തി​യ കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യാ​ണ് ഇ​ത്ത​വ​ണ വി​ഷ‍​യം. മു​ഖ്യ​മ​ന്ത്രി​യു​ൾ​പ്പ​ടെ​യു​ള്ള​വ​ക്ക് ഇ​തി​ൽ പ​ങ്കു​ണ്ട്. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ന​ട​ക്കു​ന്ന​ത്. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ മ​ക​ൻ മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ പ്ര​തി​യാ​യി ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ്. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ഒ​ന്ന​ട​ങ്കം രോ​ഷാ​കു​ല​രാ​ണ്. ബി​സി​ന​സി​ലു​ണ്ടാ​യ ന​ഷ്ടം കൊ​ണ്ടാ​ണ് എം.​സി. ക​മ​റു​ദ്ദീ​ൻ എം​എ​ൽ​എ​യ്ക്ക് നി​ക്ഷേ​പ​ക​രു​ടെ പ​ണം തി​രി​ച്ചു​കൊ​ടു​ക്കാ​ൻ ക​ഴി​യാ​തെ​വ​ന്ന​ത്. ജി​ല്ല​യി​ൽ ആ​ദ്യം ഓ​ഹ​രി വാ​ങ്ങി ത​ട്ടി​പ്പ് ന​ട​ത്തി നേ​താ​വ് ടി.​വി.​ഗം​ഗാ​ധ​ര​നാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വോ​ട്ടാ​യി മാ​റും. റോ​ഡു​ക​ൾ, ചെ​ക്ക് ഡാ​മു​ക​ൾ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​യി​ട്ടു​ണ്ട്. ബി​ജെ​പി​യു​മാ​യ ഒ​രി​ട​ത്തും ബ​ന്ധ​മി​ല്ല. അ​ങ്ങ​നെ ബ​ന്ധ​മു​ണ്ടാ​യാ​ൽ ന​ട​പ​ടി​യെ​ടു​ക്കും.

ജി​ല്ല​യി​ൽ 25,000 കോ​ടി​യു​ടെ വി​ക​സ​നം ന​ട​പ്പി​ലാ​ക്കി: കെ.​പി. സ​തീ​ഷ്ച​ന്ദ്ര​ൻ

വി​ക​സ​ന​ത്തി​ന്‍റെ ഒ​രു പൂ ​ചോ​ദി​ച്ച​പ്പോ​ൾ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ജി​ല്ല​യ്ക്ക് വി​ക​സ​ന​ത്തി​ന്‍റെ പൂ​ക്കാ​ലം സ​മ്മാ​നി​ച്ചെ​ന്ന് എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ കെ.​പി. സ​തീ​ഷ്ച​ന്ദ്ര​ൻ പ​റ​ഞ്ഞു. 25,000 കോ​ടി​യു​ടെ വി​ക​സ​നം ജി​ല്ല​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. ദേ​ശീ​യ​പാ​ത 45 മീ​റ്റ​ർ ന​ട​പ്പാ​യ​ത് പി​ണ​റാ​യി മു​ഖ്യ​മ​ന്ത്രി​യാ​യ​തു​കൊ​ണ്ട് മാ​ത്ര​മാ​ണ്. സ്കൂ​ളു​ക​ൾ ഹൈ​ടെ​ക് ആ​യി. മു​ന്ന​ണി​യി​ൽ വ​ന്ന മാ​റ്റം എ​ൽ​ഡി​എ​ഫി​നെ തു​ണ​യ്ക്കും.

ജി​ല്ലാ ഡി​വി​ഷ​നു​ക​ളാ​യ പു​ത്തി​ഗെ, പി​ലി​ക്കോ​ട്, ചെ​ങ്ക​ള എ​ന്നി​വ ഇ​ക്കു​റി എ​ൽ​ഡി​എ​ഫ് പി​ടി​ക്കും. യു​ഡി​എ​ഫി​ന്‍റെ കോ​ട്ട​കൊ​ത്ത​ള​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് വി​ജ​യ​ക്കൊ​ടി പാ​റി​ക്കും. യു​ഡി​എ​ഫ്-​ബി​ജെ​പി സ​ഖ്യം പ​ല​യി​ട​ത്തു​മു​ണ്ട്. നീ​ലേ​ശ്വ​ര​ത്ത് 12 വാ​ർ​ഡു​ക​ളി​ൽ ബി​ജെ​പി​ക്ക് സ്ഥാ​നാ​ർ​ഥി​ക​ളി​ല്ലെ​ന്ന​ത് ഇ​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ്. യു​ഡി​എ​ഫ് എം​എ​ൽ​എ ജ​യി​ലി​ലാ​ണ്. പാ​വ​പ്പെ​ട്ട ലീ​ഗ് പ്ര​വ​ർ​ത്ത​ക​രു​ടെ പ​ണ​മാ​ണ് അ​വ​ർ ത​ട്ടി​യെ​ടു​ത്ത​ത്. ഇ​തി​ന്‍റെ പ്ര​തി​ക​ര​ണം തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​കും.

വി​ക​സ​ന​ത്തി​ന് കാ​ര​ണം കേ​ന്ദ്ര​ പി​ന്തു​ണ: എ. ​വേ​ലാ​യു​ധ​ൻ

കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ൽ​കി​യ പി​ന്തു​ണ​യി​ലാ​ണ് കേ​ര​ള സ​ർ​ക്കാ​ർ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​വേ​ലാ​യു​ധ​ൻ പ​റ​ഞ്ഞു. സ​മ​ഗ്ര​വും സ​ന്തു​ലി​ത​വു​മാ​യ വി​ക​സ​മാ​ണ് ത​ദ്ദേ​ശ ഭ​ര​ണം കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. അ​ത് ഉ​ണ്ടാ​കു​ന്നി​ല്ല. കേ​ര​ള​ത്തി​ലാ​ണെ​ങ്കി​ൽ ഭാ​ഗി​ക​മാ​യി മാ​ത്ര​മാ​ണ് വി​ക​സ​നം ന​ട​പ്പാ​കു​ന്ന​ത്. ഉ​പ​രി​ത​ല ഗ​താ​ഗ​ത​വ​കു​പ്പ് ന​ൽ​കി​യ ഫ​ണ്ടാ​ണ് ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഭൂ​മി ഏ​റ്റെ​ടു​ത്തു ന​ൽ​കാ​തെ മൂ​ന്നു വ​ർ​ഷം ആ ​ഫ​ണ്ട് സം​സ്ഥാ​നം​പി​ടി​ച്ചു വ​ച്ചു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ കേ​ന്ദ്ര ഫ​ണ്ടാ​ണ് വി​നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത്. കേ​ര​ള​ത്തെ മു​ടി​ച്ച​ത് എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് സ​ർ​ക്കാ​റു​ക​ളാ​ണ്. 18 അ​ഴി​മ​തി​ക​ളാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​ത്തി​യ​ത്. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ​ല്ലാം അ​ന്വേ​ഷ​ണം ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നീ​ലേ​ശ്വ​ര​ത്ത് പ്ര​വ​ർ​ത്ത​ക​രി​ല്ലാ​ത്ത വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്നി​ല്ല. പ​ന​ത്ത​ടി​യി​ൽ ബി​ജെ​പി നേ​താ​വ് വേ​ണു​ഗോ​പാ​ല​ന് എ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കും. അ​പ്ര​തീ​ക്ഷി​ത​മാ​യ മു​ന്നേ​റ്റം ജി​ല്ല​യി​ൽ ബി​ജെ​പി​ക്കു​ണ്ടാ​കും.