86 പേ​ർ​ക്ക് കോ​വി​ഡ്, 82 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Tuesday, December 1, 2020 1:06 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 86 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 പോ​സി​റ്റീ​വാ​യി. സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ 76 പേ​ർ​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ 10 പേ​ർ​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 82 പേ​ർ രോ​ഗ​മു​ക്ത​രാ​യി.
കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്: നീ​ലേ​ശ്വ​രം-25, കാ​ഞ്ഞ​ങ്ങാ​ട്-18, ചെ​മ്മ​നാ​ട്, ഉ​ദു​മ-​അ​ഞ്ച്, കി​നാ​നൂ​ർ-​ക​രി​ന്ത​ളം, കു​മ്പ​ള-​നാ​ല്, ഈ​സ്റ്റ് എ​ളേ​രി, ചെ​റു​വ​ത്തൂ​ർ, മ​ടി​ക്കൈ, പ​ള്ളി​ക്ക​ര, മം​ഗ​ൽ​പാ​ടി-​മൂ​ന്ന്, ബ​ളാ​ൽ, വെ​സ്റ്റ് എ​ളേ​രി, ക​യ്യൂ​ർ-​ചീ​മേ​നി, പു​ല്ലൂ​ർ-​പെ​രി​യ, അ​ജാ​നൂ​ർ, കാ​സ​ർ​ഗോ​ഡ്, മൊ​ഗ്രാ​ൽ​പു​ത്തൂ​ർ, മു​ളി​യാ​ർ, കും​ബ​ഡാ​ജെ, മ​ഞ്ചേ​ശ്വ​രം-​ഒ​ന്ന്.
വീ​ടു​ക​ളി​ൽ 7497 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ൽ 498 പേ​രു​മു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 7995 പേ​രാ​ണ്. പു​തി​യ​താ​യി 369 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്റി​ന​ൽ സ​ർ​വേ അ​ട​ക്കം പു​തി​യ​താ​യി 165 സാ​മ്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 41 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 21900 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 1053 പേ​ർ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​രും 824 പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​രും 20023 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യി​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 20580 പേ​ർ​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. നി​ല​വി​ൽ 1087 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​ർ 233 ആ​യി.