മം​ഗ​ളയ്ക്ക് സ്റ്റോ​പ്പ് ഒ​രു ദി​ശ​യി​ല്‍ മാ​ത്രം
Tuesday, December 1, 2020 1:06 AM IST
കാ​ഞ്ഞ​ങ്ങാ​ട്: തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ഡ​ല്‍​ഹി നി​സാ​മു​ദ്ദീ​നി​ലേ​ക്ക് പോ​കു​ന്ന മം​ഗ​ള എ​ക്‌​സ്പ്ര​സി​ന് കാ​ഞ്ഞ​ങ്ങാ​ട്ടും നീ​ലേ​ശ്വ​ര​ത്തും സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചെ​ങ്കി​ലും ഇ​തേ വ​ണ്ടി തി​രി​ച്ചു​വ​രു​മ്പോ​ള്‍ ഇ​വി​ടെ സ്‌​റ്റോ​പ്പി​ല്ലാ​തെ റെ​യി​ല്‍​വേ​യു​ടെ പ​രി​ഷ്‌​കാ​രം. ഇ​വി​ടെ​നി​ന്നും ഡ​ല്‍​ഹി​യി​ലേ​ക്ക് വ​ണ്ടി​ക​യ​റി പോ​കു​ന്ന​വ​ര്‍ എ​വി​ടെ ഇ​റ​ങ്ങി​യാ​യാ​ലും തി​രി​ച്ചു​വ​രു​മെ​ന്നാ​കാം റെ​യി​ല്‍​വേ​യു​ടെ ന്യാ​യം. ഡ​ല്‍​ഹി​യി​ല്‍ നി​ന്നും തി​രി​ച്ചു​വ​രു​ന്ന വ​ണ്ടി​ക്ക് പ​ഴ​യ​ങ്ങാ​ടി, വ​ട​ക​ര, കൊ​യി​ലാ​ണ്ടി, ഫ​റോ​ക്ക്, പ​ര​പ്പ​ന​ങ്ങാ​ടി, കു​റ്റി​പ്പു​റം സ്റ്റോ​പ്പു​ക​ളും ഒ​ഴി​വാ​ക്കി​യാ​ണ് പു​തി​യ സ​മ​യ​ക്ര​മം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. പോ​കു​ന്ന വ​ണ്ടി​ക്ക് ഈ ​സ്‌​റ്റോ​പ്പു​ക​ളെ​ല്ലാം നി​ല​നി​ര്‍​ത്തി​യി​ട്ടു​ണ്ട്. ഡ​ല്‍​ഹി​യി​ല്‍ നി​ന്നും ര​ണ്ടു​ദി​വ​സം കൊ​ണ്ട് കേ​ര​ള​ത്തി​ലെ​ത്താ​വു​ന്ന വി​ധ​ത്തി​ല്‍ രാ​ജ​ധാ​നി എ​ക്‌​സ്പ്ര​സി​ന്റെ സ​മ​യ​ക്ര​മ​വും പ​രി​ഷ്‌​ക​രി​ച്ചു. 29 മു​ത​ല്‍ രാ​വി​ലെ 6.16 ന് ​ഡ​ല്‍​ഹി​യി​ല്‍ നി​ന്നും പു​റ​പ്പെ​ടു​ന്ന രാ​ജ​ധാ​നി ര​ണ്ടാം​ദി​വ​സം രാ​ത്രി 11.45 ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും.