ഭ​ർ​ത്താ​വി​ന് ക​ന്നി​യ​ങ്കം; ഭാ​ര്യ​യ്ക്ക് ര​ണ്ടാ​മൂ​ഴം
Tuesday, December 1, 2020 1:08 AM IST
പ​ടു​പ്പ്: ശ​ങ്ക​ര​ന്പാ​ടി കൂ​ക്കം​ക​യ​യി​ലെ വീ​ട്ടി​ൽ പി. ​കു​ഞ്ഞി​രാ​മ​ൻ പ​ണി​ക്ക​രും ഭാ​ര്യ എം. ​പു​ഷ്പ​ല​ത​യും തെ​ര​ഞ്ഞെ​ടു​പ്പ് ആ​വേ​ശ​ത്തി​ൽ. സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും. തെ​യ്യം ക​ലാ​കാ​ര​നാ​യ കു​ഞ്ഞി​രാ​മ​ൻ പ​ണി​ക്ക​ർ കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ബ​ന്ത​ടു​ക്ക ഡി​വി​ഷ​നി​ലാ​ണ് ക​ന്നി​പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങു​ന്ന​ത്. പു​ഷ്പ​ല​ത കു​റ്റി​ക്കോ​ൽ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡാ​യ ശ​ങ്ക​ര​ന്പാ​ടി​യി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ര​ണ്ടും കോ​ൺ​ഗ്ര​സി​ന്‍റെ സി​റ്റിം​ഗ് സീ​റ്റു​ക​ളാ​ണ്. 2005ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബേ​ത്ത​ലം വാ​ർ​ഡി​ൽ നി​ന്നും പു​ഷ്പ​ല​ത വി​ജ​യി​ച്ചി​രു​ന്നു. സി​പി​എം ബേ​ഡ​കം ഏ​രി​യാ​ക​മ്മി​റ്റി, പ​ടു​പ്പ് ലോ​ക്ക​ൽ ക​മ്മി​റ്റി മെ​ന്പ​റും കു​ടും​ബ​ശ്രീ എ​ഡി​എ​സ് സെ​ക്ര​ട്ട​റി​യു​മാ​ണ്. ആ​ർ​എ​സ്പി സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി ഷീ​ബ സ​ന്തോ​ഷ്, ബി​ജെ​പി​യി​ലെ കെ.​ധ​ർ​മാ​വ​തി, കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ മാ​യ ജോ​സ​ഫ് എ​ന്നി​വ​രാ​ണ് പു​ഷ്പ​ല​ത​യു​ടെ എ​തി​രാ​ളി​ക​ൾ. കോ​ൺ​ഗ്ര​സി​ലെ വി.​കൃ​ഷ്ണ​ൻ, ബി​ജെ​പി​യി​ലെ എ​ൻ.​ആ​ർ.​ശ്രീ​വി​ന​യ​ൻ എ​ന്നി​വ​രാ​ണ് കു​ഞ്ഞി​രാ​മ​ന്‍റെ എ​തി​രാ​ളി​ക​ൾ.