പാ​ട്ടി​ന്‍റെ മ​ണി​ക്കി​ലു​ക്ക​വു​മാ​യി രാ​ജു
Tuesday, December 1, 2020 1:08 AM IST
കാ​സ​ര്‍​ഗോ​ഡ്: പാ​ട്ടി​ന്‍റെ അ​ക​മ്പ​ടി​യു​മാ​യി വോ​ട്ടു​തേ​ടാ​നി​റ​ങ്ങു​ക​യാ​ണ് കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക​ള​നാ​ട് ഡി​വി​ഷ​നി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. അ​തി​ലെ​ന്താ പു​തു​മ, അ​ത് പ​ല​രും പ​ല​യി​ട​ത്തും പ​യ​റ്റി വി​ജ​യി​ച്ചൊ​രു വ​ഴി​യ​ല്ലേ എ​ന്നു ചോ​ദി​ച്ചാ​ല്‍ ഇ​വി​ടെ സ്ഥാ​നാ​ര്‍​ഥി​യു​ടെ പേ​രി​ല്‍ ത​ന്നെ തു​ട​ങ്ങു​ന്ന​താ​ണ് വി​ശേ​ഷം. സ്ഥാ​നാ​ര്‍​ഥി​യു​ടെ പേ​ര് ക​ലാ​ഭ​വ​ന്‍ രാ​ജു. കൊ​ച്ചി​ന്‍ ക​ലാ​ഭ​വ​നി​ല്‍ നി​ന്നു​ള്ള ക​ലാ​കാ​ര​നാ​ണോ എ​ന്നു ചോ​ദി​ച്ചാ​ല്‍ അ​തു​മ​ല്ല.
പ​ഠി​ച്ചു​വ​ള​ര്‍​ന്ന കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ സ്വ​പ്‌​ന​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു കൊ​ച്ചി​ന്‍ ക​ലാ​ഭ​വ​നി​ല്‍ ക​യ​റു​ക​യെ​ന്ന​ത്. പ​രാ​ധീ​ന​ത​ക​ള്‍ നി​റ​ഞ്ഞ ജീ​വി​ത സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തി​ന് ക​ഴി​ഞ്ഞി​ല്ല. എ​ന്നി​ട്ടും പു​രാ​ണ​ത്തി​ലെ ഏ​ക​ല​വ്യ​നെ​പ്പോ​ലെ സ്വ​ന്ത​മാ​യി മി​മി​ക്രി​യും പാ​ട്ടു​മെ​ല്ലാം പ​ഠി​ച്ചു. ന​ട​ന്‍ ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ ഡ്യൂ​പ്പാ​യി നി​ര​വ​ധി വേ​ദി​ക​ളി​ല്‍ തി​ള​ങ്ങി.
ക​ലാ​ഭ​വ​ന്‍ മ​ണി ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി. മ​ണി​ച്ചേ​ട്ട​നൊ​പ്പം "ന​ന്മ' എ​ന്നൊ​രു സി​നി​മ​യി​ല്‍ ചെ​റി​യൊ​രു വേ​ഷ​വും ചെ​യ്തു. അ​തി​നി​ടെ കാ​സ​ര്‍​ഗോ​ഡ് ക​ലാ​ഭ​വ​ന്‍ എ​ന്ന സം​ഘ​ട​ന​യ്ക്കും നേ​തൃ​ത്വം ന​ല്‍​കി​യ​തോ​ടെ ച​ട്ട​ഞ്ചാ​ല്‍ കാ​വും​പ​ള്ളം സ്വ​ദേ​ശി​യാ​യ രാ​ജു നാ​ട്ടു​കാ​ര്‍​ക്കി​ട​യി​ല്‍ ക​ലാ​ഭ​വ​ന്‍ രാ​ജു​വാ​യി.
20 വ​ര്‍​ഷം ബി​എ​സ്എ​ന്‍​എ​ല്ലി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​സ്ദൂ​റാ​യി ജോ​ലി​ചെ​യ്തി​രു​ന്ന രാ​ജു അ​തി​നു​ശേ​ഷ​മാ​ണ് മു​ഴു​വ​ന്‍​സ​മ​യ പൊ​തു​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്തി​റ​ങ്ങി​യ​ത്. നാ​ട്ടി​ല്‍ മു​സ്‌​ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രു​മാ​യു​ള്ള നി​റ​ഞ്ഞ സൗ​ഹൃ​ദ​മാ​ണ് അ​ഞ്ചു​വ​ര്‍​ഷം മു​മ്പ് ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ബ​ണ്ടി​ച്ചാ​ല്‍ സം​വ​ര​ണ വാ​ര്‍​ഡി​ല്‍ ലീ​ഗ് സ്ഥാ​നാ​ര്‍​ഥി​യാ​കു​ന്ന​തി​ലെ​ത്തി​യ​ത്. ക​ന്നി​യ​ങ്കം ത​ന്നെ ജ​യി​ച്ച​തോ​ടെ പ​ഞ്ചാ​യ​ത്ത് അം​ഗ​മെ​ന്ന നി​ല​യി​ലും നാ​ടി​ന്‍റെ മ​ന​സ് കീ​ഴ​ട​ക്കാ​നാ​യി. ദ​ളി​ത് ലീ​ഗി​ന്‍റെ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യി. ഇ​ത്ത​വ​ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക​ള​നാ​ട് ഡി​വി​ഷ​ന്‍ പ​ട്ടി​ക​ജാ​തി സം​വ​ര​ണ സീ​റ്റാ​യ​പ്പോ​ള്‍ ലീ​ഗി​ന് മ​റ്റൊ​രു പേ​ര് അ​ന്വേ​ഷി​ച്ചു​ന​ട​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​യി​രു​ന്നു.
സി​പി​എ​മ്മി​ലെ ച​ന്ദ്ര​ന്‍ കൊ​ക്കാ​ലാ​ണ് എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​ടെ പ​ത്രി​ക ത​ള്ളി​യ​തി​നാ​ൽ ഇ​വ​ര്‍ ത​മ്മി​ല്‍ നേ​രി​ട്ടു​ള്ള മ​ത്സ​ര​മാ​ണ്. ലീ​ഗി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ മ​ണ്ഡ​ല​ത്തി​ല്‍ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​സ‌്‌​ലിം ലീ​ഗി​ലെ ആ​യി​ഷ സ​ഹ​ദു​ള്ള 1.200 ലേ​റെ വോ​ട്ടു​ക​ള്‍​ക്കാ​ണ് വി​ജ​യി​ച്ച​ത്.ജ​ന​പ്ര​തി​നി​ധി​യാ​യ​പ്പോ​ഴും മി​മി​ക്രി​യെ​യും നാ​ട​ന്‍​പാ​ട്ടി​നെ​യും ഒ​പ്പം​കൊ​ണ്ടു​ന​ട​ന്ന രാ​ജു ഇ​ത്ത​വ​ണ വീ​ടു​ക​ള്‍ ക​യ​റി​യി​റ​ങ്ങി​യാ​ണ് പാ​ട്ടു​പാ​ടി വോ​ട്ട​ഭ്യ​ര്‍​ത്ഥി​ക്കു​ന്ന​ത്.