കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്കാ​യി ‌ടെ​ലി-​മെ​ഡി​സി​ന്‍ പ​രി​പാ​ടി
Wednesday, December 2, 2020 1:05 AM IST
ക​ണ്ണൂ​ർ: തി​രു​വ​ന​ന്ത​പു​രം ആ​ര്‍​സി​സി​യി​ല്‍ തു​ട​ര്‍ പ​രി​ശോ​ധ​ന നി​ര്‍​ദ്ദേ​ശി​ച്ച​വ​ര്‍, രോ​ഗ​വി​മു​ക്ത​ര്‍, പെ​ന്‍​ഷ​ന്‍ പു​തു​ക്കേ​ണ്ട​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കാ​യി ക​ണ്ണൂ​ര്‍ മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ കെ​യ​ര്‍ സൊ​സൈ​റ്റി​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​രം ആ​ര്‍​സി​സി​യി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ടെ​ലി-​മെ​ഡി​സി​ന്‍ സം​വി​ധാ​നം ഒ​രു​ക്കു​ന്നു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര ബു​ദ്ധി​മു​ട്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ത്രൈ​മാ​സ ഫോ​ളോ അ​പ്പ് ക്ലി​നി​ക്കി​നു പ​ക​ര​മാ​യി​ട്ടാ​ണ് ടെ​ലി-​മെ​ഡി​സി​ന്‍ പ​ദ്ധ​തി.
ആ​ര്‍​സി​സി​യി​ലെ പ്ര​ഫ. ഡോ. ​രാം​ദാ​സ്, അ​ഡീ​ഷ​ണ​ല്‍ പ്ര​ഫ. ഡോ. ​അ​രു​ണ്‍ ശ​ങ്ക​ര്‍ എ​ന്നി​വ​ര്‍ പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ല്‍​കും. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക് ഇ​ത് വ​ലി​യ ആ​ശ്വാ​സ​മാ​കും.
ഡി​സം​ബ​ര്‍ ഏ​ഴു മു​ത​ല്‍ തി​ങ്ക​ള്‍ മു​ത​ല്‍ വെ​ള്ളി വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ 15 പേ​ര്‍ വീ​തം ഉ​ച്ച​യ്ക്ക് 2.30 മു​ത​ല്‍ വൈ​കു​ന്നേ​രം 4.30 വ​രെ​യാ​ണ് ക​ണ്ണൂ​രി​ലെ ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍.
പ്ര​സ്തു​ത ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക് ടെ​ലി-​ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി അ​ന്നു​ത​ന്നെ വീ​ടി​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നാ​കു​മെ​ന്ന​തും വ​ലി​യ ആ​ശ്വാ​സ​മാ​ണ്. പ​രി​ശോ​ധ​ന ന​ട​ത്താ​നാ​യി എം​സി​സി​എ​സ് മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​വി.​സി. ര​വീ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​ന​വും എം​സി​സി​എ​സി​ല്‍ ല​ഭ്യ​മാ​ക്കും.
ഇ​ത്ത​ര​ത്തി​ല്‍ ആ​ര്‍​സി​സി​യി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ പ​രി​ശോ​ധ​ന ആ​വ​ശ്യ​മു​ള്ള​വ​ര്‍ ഡി​സം​ബ​ര്‍ അ​ഞ്ചി​ന് വൈ​കു​ന്നേ​രം നാ​ലി​ന് മു​ന്പാ​യി ക​ണ്ണൂ​ര്‍ മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ കെ​യ​ര്‍ സൊ​സൈ​റ്റി, സൗ​ത്ത് ബാ​സാ​ര്‍, ക​ണ്ണൂ​ര്‍ -2 എ​ന്ന വി​ലാ​സ​ത്തി​ലോ 9446525309, 0497 2 705309, 703309 എ​ന്ന ന​മ്പ​റി​ല്‍ വി​ളി​ച്ച് പേ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​താ​ണ്.