ദു​ര​ന്ത​നി​വാ​ര​ണ സേ​ന കൊ​ട്ടാ​ര​ക്ക​ര​യി​ൽ
Wednesday, December 2, 2020 11:22 PM IST
കൊ​ട്ടാ​ര​ക്ക​ര: തെ​ക്ക​ന്‍ കേ​ര​ളം -തെ​ക്ക​ന്‍ ത​മി​ഴ്‌​നാ​ട് തീ​ര​ങ്ങ​ള്‍​ക്ക് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് ചു​ഴ​ലി​ക്കാ​റ്റ് സാ​ധ്യ​ത മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തോ​ടെ ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യു​ടെ സം​ഘം കൊ​ട്ടാ​ര​ക്ക​ര​യി​ലെ​ത്തി.

അ​ത്യാ​ഹി​ത​മു​ണ്ടാ​യാ​ല്‍ ജി​ല്ല​യി​ലെ ഏ​ത് ഭാ​ഗ​ത്തേ​ക്കും സ​ഞ്ച​രി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് സം​ഘം കി​ല ഇ​റ്റി​സി​യി​ല്‍ ത​ങ്ങു​ന്ന​ത്. തെ​ക്ക് കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ് ക​ഴി​ഞ്ഞ ആ​റു മ​ണി​ക്കൂ​റാ​യി മ​ണി​ക്കൂ​റി​ല്‍ 15 കി​മീ വേ​ഗ​ത​യി​ല്‍ പ​ടി​ഞ്ഞാ​റ് ദി​ശ​യി​ല്‍ സ​ഞ്ച​രി​ച്ച് വ​രു​ന്ന​താ​യാ​ണ് റ​വ​ന്യു വ​കു​പ്പി​ന് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ള്ള​ത്. പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ക്കു​ന്നു. സ​ർ​വ​വി​ധ സ​ന്നാ​ഹ​ങ്ങ​ളോ​ടെ​യാ​ണ് സേ​ന കൊ​ട്ടാ​ര​ക്ക​ര​യി​ൽ ക്യാ​മ്പ് ചെ​യ്യു​ന്ന​ത്.