കോ​വി​ഡ് ബാ​ധി​ത​ര്‍​ക്ക് പോ​സ്റ്റ​ല്‍ ബാ​ല​റ്റു​മാ​യി സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ വീ​ടു​ക​ളി​ലേ​ക്ക്
Wednesday, December 2, 2020 11:23 PM IST
കൊല്ലം: ജി​ല്ല​യി​ലെ കോ​വി​ഡ് ബാ​ധി​ത​ര്‍​ക്കും സ​മ്മ​തി​ദാ​ന അ​വ​കാ​ശം ഉ​റ​പ്പു​വ​രു​ത്തി ഇ​ത്ത​വ​ണ​ത്തെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​ങ്ങ​ളി​ല്‍ ഇ​ടം നേ​ടു​ന്നു. കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യ സ​മ്മ​തി​ദാ​യ​ക​രു​ള്ള വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും സ​മ്മ​തി​ദാ​നാ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്കി ത​പാ​ല്‍ വോ​ട്ട് ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു.

സ്‌​പെ​ഷല്‍ പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ​ക്തി​കു​ള​ങ്ങ​ര, ക​ട​പ്പാ​ക്ക​ട, കാ​വ​നാ​ട് എ​ന്നി​ങ്ങ​നെ മൂ​ന്നു മേ​ഖ​ല​ക​ളാ​യി തി​രി​ച്ചാ​ണ് ത​പാ​ല്‍ വോ​ട്ടിം​ഗ് സൗ​ക​ര്യം ഇ​ന്ന​ലെ ഒ​രു​ക്കി​യ​ത്.

കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​ര്‍​ക്കും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും ബാ​ല​റ്റ് പേ​പ്പ​റു​ക​ള്‍ സ്‌​പെ​ഷൽ‍ ഓ​ഫീ​സ​ര്‍​മാ​ര്‍ നേ​രി​ട്ട് അ​വ​രു​ടെ വീ​ടു​ക​ളി​ല്‍ എ​ത്തി​യാ​ണ് വി​ത​ര​ണം ചെ​യ്യു​ക. അ​പ്പോ​ള്‍ ത​ന്നെ ബാ​ല​റ്റ് പേ​പ്പ​റി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി തി​രി​കെ ന​ല്‍​കു​ക​യോ അ​ല്ലെ​ങ്കി​ല്‍ ത​പാ​ല്‍ വ​ഴി അ​യ​യ്ക്കു​ക​യോ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മാ​ണു​ള്ള​ത്. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​ര്‍​ക്കും ഉ​പ​യോ​ഗ​ത്തി​നാ​യി പേ​ന, പ​ശ, ഗ്ലൗ​സ്, മാ​സ്‌​ക് എ​ന്നി​വ ആ​വ​ശ്യ​മെ​ങ്കി​ല്‍ ന​ല്‍​കി​യ ശേ​ഷ​മാ​ണ് ബാ​ല​റ്റ് പേ​പ്പ​ര്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ അ​നു​വ​ദി​ക്കു​ന്ന​തും. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ബാ​ല​റ്റ് പേ​പ്പ​റു​ക​ള്‍ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ബോ​ക്‌​സു​ക​ളി​ല്‍ ശേ​ഖ​രി​ച്ച് ബ​ന്ധ​പ്പെ​ട്ട റി​ട്ടേ​ണി​ങ് ഓ​ഫീ​സ​ര്‍​മാ​രു​ടെ ഓ​ഫീ​സു​ക​ളി​ല്‍ സൂ​ക്ഷി​ക്കും.

കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഒ​ന്ന് മു​ത​ല്‍ 28 വ​രെ​യു​ള്ള ഡി​വി​ഷ​നു​ക​ളി​ല്‍ പി. ​എ. മു​ഹ​മ്മ​ദ് ഷാ​ഹി​ദ്, ആ​ന​ന്ദ് ശേ​ഖ​ര്‍, അ​നു വി. തോ​മ​സ് എ​ന്നീ സ്‌​പെ​ഷല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്ന് ടീ​മു​ക​ളാ​യാ​ണ്ബാ​ല​റ്റ് പേ​പ്പ​റു​ക​ള്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​ത്. സ്‌​പെ​ഷല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ പി​പിഇ ​കി​റ്റ്, ഗ്ലൗ​സ് എ​ന്നി​വ ധ​രി​ച്ച് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി പാ​ലി​ച്ചാ​ണ് വീ​ടു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ നി​ന്നും ഏ​ഴി​ന് ഉ​ച്ചക​ഴി​ഞ്ഞു മൂ​ന്നു​വ​രെ ന​ല്‍​കു​ന്ന ലി​സ്റ്റ് അ​നു​സ​രി​ച്ചാ​ണ് ബാ​ല​റ്റ് പേ​പ്പ​റു​ക​ള്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​ത്. വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സം രാ​വി​ലെ നി​ശ്ചി​ത സ​മ​യം വ​രെ ല​ഭി​ക്കു​ന്ന ത​പാ​ല്‍ വോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ് സ്വീ​ക​രി​ക്കു​ക.