വെൽഫെയർ പാർട്ടി സഖ്യം തട്ടിപ്പ്: വിജയരാഘവൻ
Friday, December 4, 2020 10:55 PM IST
കൊ​ല്ലം:​ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സ​ഖ്യ​മെ​ന്ന​ത് ആ​ളു​ക​ളെ പ​റ്റി​ക്കാ​നു​ള്ള യു​ഡി​എ​ഫ് ശ്ര​മ​മാ​ണെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ. കൊ​ല്ലം പ്ര​സ് ക്ലബ് സം​ഘ​ടി​പ്പി​ച്ച ത​ദ്ദേ​ശ സം​വാ​ദം ജ​ന​വി​ധി-2020​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ സി.​എം ര​വീ​ന്ദ്ര​ന് ചോ​ദ്യം ചെ​യ്യാ​ൻ നോ​ട്ടീ​സ് ല​ഭി​ച്ച​തി​നെ മ​റ്റു ത​ര​ത്തി​ൽ സി​പി​എം കാ​ണു​ന്നി​ല്ല. ​ഏ​ത് ആ​ളെ​യും ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് വി​ളി​പ്പി​ക്കാ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്ക് അ​ധി​കാ​ര​മു​ണ്ട്. ഒ​രാ​ളെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​തുകൊ​ണ്ട് അ​യാ​ൾ കു​റ്റ​വാ​ളി​യാ​കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെഎ​സ്​എ​ഫ്​ഇ റെ​യ്ഡ് വി​വാ​ദം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച് എ​ല്ലാ കാ​ര്യ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി​യും പാ​ർ​ട്ടി​യും മ​ന്ത്രി​യും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ ഇ​ട​തു​പ​ക്ഷ​ത്തെ മി​ക​ച്ച എം​എ​ൽ​എ​യാ​ണ്. ​മ​റ്റ് കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് അ​റി​യി​ല്ല.​അ​റി​യാ​ത്ത കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് പ​റ​യാ​നൊ​ക്കി​ല്ല.

ബി​ജു ര​മേ​ശി​ന്‍റെ എ​ല്ലാ വെ​ളി​പ്പെ​ടു​ത്ത​ലും അ​ന്വേ​ഷി​ക്കാ​നാ​വി​ല്ല. മൂ​ർ​ത്ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ മാ​ത്ര​മേ അ​ന്വേ​ഷ​ണം സാ​ധ്യ​മാ​കൂ.​ പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യ ബി​ജു ര​മേ​ശി​ന്‍റെ പ്ര​സ്താ​വ​ന​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യെ വി​ല കു​റ​ച്ചു കാ​ണി​ക്കാ​നു​ള്ള ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ര​ണ്ട് പാ​ര്‍​ട്ടി​ക​ള്‍ മു​ന്ന​ണി വി​ട്ട​പ്പോ​ള്‍ ചി​റ​ക​രി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ് യുഡി​എ​ഫ് ഇ​പ്പോ​ഴു​ള്ള​ത്. കേ​ര​ള​ത്തി​ലെ വി​ക​സ​നം മു​ട​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ബിജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് എ​ല്ലാ​യി​ട​ങ്ങ​ളി​ലും ഇഡി ക​യ​റി​യി​റ​ങ്ങു​ന്ന​ത് ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്. സം​സ്ഥാ​ന​ത്തെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ത​ക​ര്‍​ക്കാ​നു​ള്ള ബോ​ധ​പൂ​ര്‍​വ​മാ​യ ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തി​ന് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​നെ സം​ബ​ന്ധി​ച്ച് കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യെ സ​മീ​പി​ച്ച​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ്. എ​ന്നാ​ല്‍ ഈ ​കേ​സി​ന്‍റെ മ​റ​വി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ദി​ശ മാ​റ്റി സം​സ്ഥാ​ന​ത്ത് മ​റ്റ് വി​ഷ​യ​ങ്ങ​ളി​ലു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ഇ​പ്പോ​ള്‍ സി​ബി​ഐ ന​ട​ത്തു​ന്ന​ത്.

സി​പി​എം എ​സ്​ഡി​പി​ഐ​യു​മാ​യി എ​വി​ടെ​യും ധാ​ര​ണ​യു​ണ്ടാ​ക്കി​ട്ടി​ല്ല. വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യേ​യും എ​സ്​ഡി​പി​ഐ​യേ​യും കൂ​ട്ടു​പി​ടി​ക്കു​ന്ന​ത് യു​ഡിഎ​ഫാ​ണ്. വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് ന്യാ​യീ​ക​രി​ക്കു​മ്പോ​ള്‍ യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ വ്യ​ത്യ​സ്ഥ സ്വ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.