പ്ര​ചാ​ര​ണ​ത്തി​ന് ഇ​ന്ന് ലാ​സ്റ്റ്ബെ​ൽ
Saturday, December 5, 2020 10:49 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ
കൊ​ല്ലം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ കോ​ലാഹല​ങ്ങ​ൾ​ക്ക് ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് ലാ​സ്റ്റ് ബെ​ല്ലോ​ടെ തി​ര​ശീ​ല വീ​ഴും. കോ​വി​ഡി​ന്‍റെ ഭീ​ഷ​ണി​ക്കാ​ല​ത്തും പ്ര​ചാ​ര​ണം പ്ര​മു​ഖ മു​ന്ന​ണി​ക​ളെ​ല്ലാം വ​ന്പ​ൻ ഹി​റ്റാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. ആ​ൾ​ക്കൂ​ട്ട​വും കൊ​ട്ടി​ക്ക​ലാ​ശ​വും ഒ​ന്നും ഇ​ല്ലാ​തെ​യും പ​ര​സ്യ പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കാ​ൻ എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും ക​ഴി​ഞ്ഞു. ചി​ല​യി​ട​ങ്ങ​ളി​ൽ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളെ വെ​ല്ലു​ന്ന പ്ര​ചാ​ര​ണ​മാ​ണ് വി​മ​ത​രും സ്വ​ത​ന്ത്ര​രു​മൊ​ക്കെ ന​ട​ത്തി​യ​ത്. നി​യ​ന്ത്ര​ണ രേ​ഖ​ക​ൾ മ​റി​ക​ട​ന്ന് പ​ല​യി​‌ടത്തും സ്ഥാ​നാ​ർ​ഥി​ക​ൾ വ​ൻ തോ​തി​ൽ പ​ണ​വും ഇ​റ​ക്കി​യാ​ണ് ക​ളം ക​ള​ർ​ഫു​ൾ ആ​ക്കി​യ​ത്.
ന​വ​മാ​ധ്യ​മ​ങ്ങ​ൾ ത​ന്നെ​യാ​യി​രു​ന്നു എ​ല്ലാ​വ​രു​ടെ​യും പ്ര​ചാ​ര​ണ ആ​യു​ധം. സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ എ​ല്ലാ​വ​രും പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. ഇ​ക്കാ​ര്യ​ത്തി​ൽ ഫേ​സ് ബു​ക്കും വാ​ട്സ് ആ​പ്പും ത​ന്നെ​യാ​യി​രു​ന്നു മു​ന്നി​ൽ. അ​ഭ്യ​ർ​ഥ​ന​ക​ളും വീ​ഡി​യോ സ​ന്ദേ​ശ​ങ്ങ​ളും ഇ​പ്പോ​ഴും ഗ്രൂ​പ്പു​ക​ൾ തോ​റും പ്ര​വ​ഹി​ക്കു​ക​യാ​ണ്. എ​ട്ടി​ന് വൈ​കു​ന്നേ​രം ആ​റു​വ​രെ​യും ഏ​ത് ത​ര​ത്തി​ലു​ള്ള സ​ന്ദേ​ശ​ങ്ങ​ളും വോ​ട്ട​ർ​മാ​ർ​ക്ക് പ്ര​തീ​ക്ഷി​ക്കാം.
ഇ​നി ഒ​രു​പ​ക​ൽ മാ​ത്ര​മേ പ്ര​ചാ​ര​ണ​ത്തി​നാ​യി അ​വ​ശേ​ഷി​ക്കു​ന്നു​ള്ളൂ എ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും. ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ആ​ർ​ക്കും ഒ​ട്ടും കു​റ​വി​ല്ല. വി​ജ​യം അ​നാ​യാ​സം ആ​ണെ​ന്നാ​ണ് പ​ല​രു​ടെ​യും പ്ര​തീ​ക്ഷ. ചി​ല​ർ അ​ടി​യൊ​ഴു​ക്കു​ക​ളെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ വി​ല​യി​രു​ത്തു​ന്നു​ണ്ട്.
നാ​ളെ നി​ശ​ബ്ദ​പ്ര​ചാ​ര​ണ​ത്തി​നു​ള്ള അ​വ​സ​ര​മാ​ണ്. എ​ല്ലാ​വ​രും ക​രു​ത​ലും ജാ​ഗ്ര​ത​യും പു​ല​ർ​ത്തു​ന്ന ദി​വ​സം എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. പ​ക​ൽ വീ​ടു​ക​ൾ തോ​റും ക​യ​റി​യി​റ​ങ്ങു​ന്ന പ്ര​വ​ർ​ത്ത​ക​ർ​ക്ക് രാ​ത്രി ഉ​റ​ക്ക​മു​ണ്ടാ​കി​ല്ല. രാ​ത്രി​യു​ടെ അ​ന്ത്യ​യാ​മ​ങ്ങ​ളി​ലാ​ണ് വോ​ട്ടു​മ​റി​ക്ക​ൽ പ്ര​ക്രി​യ​ക​ൾ സ്ഥി​ര​മാ​യി അ​ര​ങ്ങേ​റു​ന്ന​ത് എ​ന്ന​ത് പ​ര​സ്യ​മാ​യ ര​ഹ​സ്യ​വു​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ നി​താ​ന്ത ജാ​ഗ്ര വേ​ണം എ​ന്ന തി​രി​ച്ച​റി​വും പ്ര​വ​ർ​ത്ത​ക​ർ​ക്കു​ണ്ട്.
സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ള​വും നാ​ളെ നി​ർ​ണാ​യ​ക​മാ​ണ്. പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ ഒ​രി​ക്ക​ൽ കൂ​ടി ക​ണ്ട് വോ​ട്ട് ഉ​റ​പ്പി​ക്കാ​നു​ള്ള ഓ​ട്ട​ത്തി​ലാ​യി​രി​ക്കും അ​വ​ർ. ഇ​തു​വ​രെ കാ​ണാ​ൻ ക​ഴി​യാ​ത്ത​വ​രെ​യൊ​ക്കെ ക​ണ്ടു​വെ​ന്നും അ​ല്ലെ​ങ്കി​ൽ ഒ​രു ത​വ​ണ​യെ​ങ്കി​ലും വി​ളി​ച്ചു എ​ന്നെ​ങ്കി​ലും ഉ​റ​പ്പാ​ക്ക​ണം.
ഇ​ത്ത​വ​ണ പ്ര​ചാ​ര​ണ​ത്തി​ന് പൊ​തു​വേ പൊ​തു​യോ​ഗ​ങ്ങ​ൾ കു​റ​വാ​യി​രു​ന്നു. എ​ല്ലാ​വ​രും കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​ത് ബൂ​ത്ത് ക​ൺ​വ​ൻ‌​ഷ​നു​ക​ൾ​ക്കും കു​ടും​ബ​യോ​ഗ​ങ്ങ​ൾ​ക്കു​മാ​യി​രു​ന്നു. സ്ഥാ​നാ​ർ​ഥി​ക​ൾ സ്വീ​ക​ര​ണ പ​ര്യ​ട​ന​ത്തി​നും മൈ​ക്ക് പ്ര​ചാ​ര​ണ​ത്തി​നു​മാ​ണ് കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ച്ച​ത്. ക​വ​ല യോ​ഗ​ങ്ങ​ളും അ​ങ്ങി​ങ്ങ് ന​ട​ന്നു. പ്ര​മു​ഖ മു​ന്ന​ണി​ക​ളു​ടെ പ്ര​ധാ​ന നേ​താ​ക്ക​ൾ ജി​ല്ല​യി​ൽ പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു.
ബോ​ർ​ഡു​ക​ൾ​ക്കും ഫ്ള​ക്സു​ക​ൾ​ക്കും ചു​വ​രെ​ഴു​ത്തു​ക​ൾ​ക്കും ഒ​ട്ടും കു​റ​വു​ണ്ടാ​യി​ല്ല. കൊ​ടി​തോ​ര​ണ​ങ്ങ​ളും ക​വ​ല​ക​ളി​ലെ​ല്ലും മു​ന്പ​ത്തേ​ക്കാ​ളും കൂ​ടു​ത​ലു​മാ​യി​രു​ന്നു. എ​ങ്കി​ലും കൊ​ട്ടി​ക്ക​ലാ​ശം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ നി​രാ​ശ എ​ല്ലാ​വ​രി​ലു​മു​ണ്ട്.
ജി​ല്ല​യി​ൽ 68 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 1243 വാ​ർ​ഡു​ക​ളി​ലും 11 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 152 ഡി​വി​ഷ​നു​ക​ളി​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ 26 ഡി​വി​ഷ​നി​ലും കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ലെ 55 ഡി​വി​ഷ​നു​ക​ളി​ലും നാ​ല് ന​ഗ​ര​സ​ഭ​ക​ളി​ലാ​യി 131 വാ​ർ​ഡു​ക​ളി​ലു​മാ​ണ് എ​ട്ടി​ന് രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.
നി​യ​മ​ലം​ഘ​നം ന​ട​ന്നാ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. കൊ​ട്ടി​ക്ക​ലാ​ശം ഇ​ല്ലെ​ങ്കി​ലും പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ള്‍ ഒ​രു​മി​ച്ചെ​ത്തി കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന്‍റെ പ്ര​തീ​തി ജ​നി​പ്പി​ച്ച് ആ​ള്‍​ക്കൂ​ട്ടം സൃ​ഷ്ടി​ച്ചാ​ല്‍ ന​ട​പ​ടി ഉ​ണ്ടാ​വും.
ജാ​ഥ​ക​ള്‍, ആ​ള്‍​ക്കൂ​ട്ടം ഉ​ണ്ടാ​കു​ന്ന മ​റ്റു പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യ്‌​ക്കൊ​ന്നും അ​നു​മ​തി​യി​ല്ല. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ്ര​ച​ര​ണ​ത്തി​നാ​യി മൂ​ന്ന് വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടു​ള്ളൂ. പ്ര​ച​ര​ണ സ​മ​യം അ​വ​സാ​നി​ച്ചാ​ല്‍ പു​റ​ത്തു​നി​ന്ന് പ്ര​ച​ര​ണ​ത്തി​ന് എ​ത്തി​യ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും വാ​ര്‍​ഡി​ല്‍ നി​ന്ന് പു​റ​ത്ത് പോ​ക​ണം.
രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ നി​ശ​ബ്ദ പ്ര​ച​ര​ണ​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ര്‍ മാ​ത്ര​മാ​യി​രി​ക്ക​ണം വീ​ടു​ക​ളി​ല്‍ പ്ര​ച​ര​ണം ന​ട​ത്തേ​ണ്ട​ത്. പൂ​ര്‍​ണ്ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് വേ​ണം നി​ശ​ബ്ദ പ്ര​ച​ര​ണം. പ്ര​ച​ര​ണ സ​മ​യ​ത്ത് സ്ഥാ​നാ​ര്‍​ഥി​യോ പ്ര​വ​ര്‍​ത്ത​ക​രോ വോ​ട്ട​ര്‍​മാ​രു​ടെ വീ​ടു​ക​ള്‍​ക്കു​ള്ളി​ല്‍ പ്ര​വേ​ശി​ക്ക​രു​ത്
പൊ​തു​പ്ര​ച​ര​ണം അ​വ​സാ​നി​ച്ച ശേ​ഷം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍, ടെ​ലി​വി​ഷ​ന്‍, പ​ത്ര​മാ​ധ്യ​മ​ങ്ങ​ള്‍ എ​ന്നി​വ വ​ഴി​യു​ള്ള പ്ര​ച​ര​ണ​വും പാ​ടി​ല്ല. തി​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍റെ 200 മീ​റ്റ​ര്‍ ദൂ​ര​പ​രി​ധി​ക്കു​ള്ളി​ലും ന​ഗ​ര​സ​ഭ​യു​ടെ പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍റെ 100 മീ​റ്റ​ര്‍ പ​രി​ധി​ക്കു​ള്ളി​ലും വോ​ട്ട് അ​ഭ്യ​ര്‍​ത്ഥ​ന ന​ട​ത്ത​രു​തെ​ന്നും കള​ക്ട​ര്‍ അ​റി​യി​ച്ചു.