കോ​വി​ഡ് മാ​ന​ദ​ണ്ഡം ഉ​റ​പ്പാ​ക്കാ​ന്‍ ബൂ​ത്തു​ക​ളി​ല്‍ പോ​ളി​ംഗ് അ​സിസ്റ്റന്‍റു​മാ​ര്‍
Saturday, December 5, 2020 10:49 PM IST
കൊല്ലം: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പൊ​തു​ജ​നാ​രോ​ഗ്യം ഉ​റ​പ്പാ​ക്കാ​ന്‍ ഇ​ത്ത​വ​ണ ഓ​രോ പോ​ളി​ംഗ് ബൂ​ത്തു​ക​ളി​ലും പോ​ളി​ംഗ് അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കും. ജി​ല്ല​യി​ല്‍ 2761 പോ​ളിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ സേ​വ​ന​മാ​ണ് ല​ഭ്യ​മാ​കു​ക.
പോ​ളി​ംഗ് ബൂ​ത്തു​ക​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് പോ​ളിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ ചു​മ​ത​ല. സ​മ്മ​തി​ദാ​യ​ക​ര്‍​ക്ക് സാ​നി​റ്റൈ​സ​ര്‍ വി​ത​ര​ണം ചെ​യ്യു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്നി​വ​യും ഇ​വ​ര്‍ ശ്ര​ദ്ധി​ക്ക​ണം.
ബൂ​ത്തി​ലെ​ത്തു​മ്പോ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള ഫോ​ട്ടോ പ​തി​പ്പി​ച്ച തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളി​ല്‍ ഏ​തെ​ങ്കി​ലു​മൊ​ന്ന് സ​മ്മ​തി​ദാ​യ​ക​ന്‍ കൈ​വ​ശം ക​രു​തി​യി​രി​ക്ക​ണം. കാ​ഴ്ച പ​രി​മി​തി​യു​ള്ള​വ​ര്‍, ശാ​രീ​രി​ക അ​വ​ശ​ത​ക​ളു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സ​ഹാ​യി​യെ​യും കൂ​ട്ടാം.
ഏ​ഴി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന പ​ട്ടി​ക​യി​ലു​ള്ള കോ​വി​ഡ് ബാ​ധി​ത​രാ​യ വോ​ട്ട​ര്‍​മാ​ര്‍​ക്ക് വീ​ടു​ക​ളി​ല്‍ സ്‌​പെ​ഷല്‍ ബാ​ല​റ്റ് പേ​പ്പ​റു​ക​ള്‍ വി​ത​ര​ണം ചെ​യ്യും. ഇ​തി​നു​ശേ​ഷം കോ​വി​ഡ് പോ​സി​റ്റീ​വ് ആ​കു​ന്ന​വ​ര്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം വൈ​കുന്നേരം അ​ഞ്ചു മു​ത​ല്‍ ആ​റു​വ​രെ പോ​ളി​ങ് ബൂ​ത്തു​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
പിപിഇ ​കി​റ്റ്, ഗ്ലൗ​സ് എ​ന്നി​വ ധ​രി​ച്ച് പൂ​ര്‍​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​രു​ടെ വോ​ട്ടു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ക. പോ​ളി​ംഗ് ഉ​ദ്യോ​ഗ​സ്ഥ​രും പിപിഇ ​കി​റ്റ്, ഗ്ലൗ​സ് എ​ന്നി​വ ധ​രി​ക്ക​ണം. കോ​വി​ഡ് ബാ​ധി​ത​രാ​യ വോ​ട്ട​ര്‍​മാ​ര്‍​ക്ക് രേ​ഖ​ക​ളി​ല്‍ ഒ​പ്പി​ടു​ന്ന​തി​നാ​യി പേ​ന വി​ത​ര​ണം ചെ​യ്യും. മ​റ്റു​ള്ള​വ​ര്‍ പേ​ന സ്വ​യം ക​രു​ത​ണം. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് തൊ​ട്ടു​മു​ന്പ് സ​മ്മ​തി​ദാ​യ​ക​ന്‍റെ കൈ​ക​ള്‍ സാ​നി​റ്റൈ​സ് ചെ​യ്തു അ​ണു​വി​മു​ക്ത​മാ​ക്കും. ഒ​രു പോ​ളിം​ഗ് ബൂ​ത്തി​ലെ ആ​വ​ശ്യ​ത്തി​നാ​യി ഏ​ഴു ലി​റ്റ​ര്‍ സാ​നി​റ്റൈ​സ​ര്‍ ആ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.