കൊ​ല്ല​ത്ത് പൊ​ങ്ക​ൽ വി​പ​ണി സ​ജീ​വം
Wednesday, January 13, 2021 10:34 PM IST
കൊ​ല്ലം: മ​ക​ര​പൊ​ങ്ക​ലി​നെ വ​ര​വേ​ൽ​ക്കാ​ൻ കൊ​ല്ലം ന​ഗ​ര​ത്തി​ലും വി​പ​ണി സ​ജീ​വ​മാ​യി. പൊ​ങ്ക​ൽ വി​ഭ​വ​ങ്ങ​ൾ വാ​ങ്ങാ​ൻ ആ​ൾ​ക്കാ​രു​ടെ വ​ൻ തി​ര​ക്കു​മാ​യി​രു​ന്നു. ചി​ന്ന​ക്ക​ട​യി​ലെ എ​സ്എം​പി പാ​ല​സ് റോ​ഡി​ലാ​യി​രു​ന്നു പ്ര​ധാ​ന പൊ​ങ്ക​ൽ വി​പ​ണി. വ​ർ‌​ഷ​ങ്ങ​ളാ​യി ഇ​വി​ടെ പൊ​ങ്ക​ൽ ക​ച്ച​വ​ടം ന​ട​ക്കു​ന്നു​ണ്ട്.

ത​മി​ഴ്നാ​ട്ടു​കാ​ർ ഏ​റെ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. എ​സ് എം​പി കോ​ള​നി​യി​ലും റെ​യി​ൽ‌​വേ ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ലും നി​ര​വ​ധി ത​മി​ഴ്നാ​ട്ടു​കാ​ർ താ​മ​സി​ക്കു​ന്നു​ണ്ട്. റോ​ഡി​ലെ പ​ച്ച​ക്ക​റി ച​ന്ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രി​ലും നി​ര​വ​ധി ത​മി​ഴ​രു​ണ്ട്. ഇ​വ​രാ​ണ് കൊ​ല്ല​ത്ത് പൊ​ങ്ക​ൽ ആ​ഘോ​ഷി​ക്കു​ന്ന്.

വി​പ​ണി​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം ക​രി​ന്പ് ആ​ണ്. ക​രി​ന്പ് വാ​ങ്ങാ​ൻ എ​ല്ലാ​വ​ർ‌​ഷ​വും മ​റ്റി​ട​ങ്ങ​ളി​ൽ നി​ന്നു​പോ​ലും നി​ര​വ​ധി ആ​ൾ​ക്കാ​ർ എ​ത്തു​ന്നു​ണ്ട്. ര​ണ്ടു​ദി​വ​സം മു​ന്പ് ത​ന്നെ ക​രി​ന്പ് ആ​വ​ശ്യ​ത്തി​ന് ഇ​വി​ടെ എ​ത്തി​യി​രി​ന്നു. ഒ​രു ക​രി​ന്പി​ന് 70 രൂ​പ മു​ത​ലാ​യി​രു​ന്നു വി​ല.

പ​നം​കി​ഴ​ങ്ങ്, ഇ​ഞ്ചി​യു​ടെ തൈ, ​മ​ഞ്ഞ​ൾ തൈ, ​പ​ച്ച​ക്ക​റി​ക​ൾ, വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ൾ, പൂ​ക്ക​ൾ എ​ന്നി​വ​യും വി​ൽ​പ്പ​ന​യ്ക്കു​ണ്ടാ​യി​രു​ന്നു. വീ​ടു​ക​ൾ​ക്ക് മു​ന്നി​ൽ ക​ള​മെ​ഴു​ന്ന​തി​ന് വി​വി​ധ നി​റ​ത്തി​ലു​ള്ള പൊ​ടി​ക​ളും ല​ഭ്യ​മാ​യി​രു​ന്നു. ഐ​ശ്വ​ര്യം ക​ട​ന്നു​വ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച് വീ​ടു​ക​ളു​ടെ വാ​തി​ലു​ക​ളി​ൽ തൂ​ക്കി​യി​ടു​ന്ന പൂ​ച്ചെ​ടി​ക്കു​ല​ക​ൾ​ക്കും ആ​വ​ശ്യ​ക്കാ​ർ‌ ഏ​റെ​യാ​യി​രു​ന്നു. രാ​ത്രി വൈ​കി​യും വി​പ​ണി​യി​ൽ തി​ര​ക്കി​ന് കു​റ​വി​ല്ലാ​യി​രു​ന്നു. ഇ​ന്നാ​ണ് മ​ക​ര പൊ​ങ്ക​ൽ.

ത​മി​ഴ്നാ​ടു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന് പ്രാ​ദേ​ശി​ക അ​വ​ധി​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.