മ​തി​ൽ​ചാ​ടി ക​ട​ക്ക​വേ മോ​ഷ്ടാ​വി​ന് പി​ടി​വീ​ണു, പോ​ലീ​സി​നും നാ​ട്ടു​കാ​ർ​ക്കും ബി​ഗ് സ​ല്യൂ​ട്ട്
Thursday, January 14, 2021 10:35 PM IST
എസ്.ആർ. സുധീർകുമാർ

കൊ​ല്ലം: കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് വ​ടി​വാ​ൾ വി​നീ​തി​നെ കൊ​ല്ലം ക​ട​പ്പാ​ക്ക​ട​യി​ൽ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞ​ത് പോ​ലീ​സും നാ​ട്ടു​കാ​രും കൈ​കോ​ർ​ത്ത​പ്പോ​ൾ. നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണം ഇ​ല്ലാ​യി​രു​ന്ന​ങ്കി​ൽ ഒ​രു​പ​ക്ഷേ മോ​ഷ്ടാ​വ് പോ​ലീ​സ് വ​ല​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​മാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ​യും പൊ​തു​ജ​ന​ത്തി​ന്‍റെ​യും സം​യു​ക്ത നീ​ക്ക​ത്തി​ന് ബി​ഗ് സ​ല്യൂ​ട്ട്.

നി​ര​വ​ധി വാ​ഹ​ന​മേ​ഷ​ണം-​പി​ടി​ച്ചു​പ​റി കേ​സു​ക​ളി​ലെ പ്ര​തി ആ​ല​പ്പു​ഴ അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി വി​നീ​തി​നെ ക​ഴി​ഞ്ഞ മാ​സം എ​റ​ണാ​കു​ളം റൂ​റ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്തെ കോ​വി​ഡ് കേ​ന്ദ്ര​ത്തി​ൽ ക​ഴി​യ​വെ അ​വി​ടു​ന്ന് പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​ന്നു​മു​ത​ൽ വി​വി​ധ ജി​ല്ല​ക​ളി​ലെ പോ​ലീ​സ് സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ ശ​ക്ത​മാ​യ നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ക​യു​ണ്ടാ​യി. എ​റ​ണാ​കു​ള​ത്ത് ഇ​യാ​ൾ​ക്കു​വേ​ണ്ടി പ്ര​ത്യേ​ക സ്ക്വാ​ഡും രൂ​പീ​ക​രി​ക്കു​ക​യു​ണ്ടാ​യി.

അ​ർ​ധ​രാ​ത്രി കി​ളി​മാ​നൂ​രി​ലെ ഇ​ര​ട്ട​ച്ചി​റ ഷൈ​ജു ഫ്യു​വ​ൽ​സ് എ​ന്ന പെ​ട്രോ​ൾ പ​ന്പി​ലെ​ത്തി ക​ത്തി​കാ​ട്ടി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​വി​ടെ ഒ​രു ഓ​ട്ടോ​റി​ക്ഷ എ​ത്തി​യ​പ്പോ​ൾ ശ്ര​മം ഉ​പേ​ക്ഷി​ച്ച് ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ടു. പി​ന്നീ​ട് ച​ട​യ​മം​ഗ​ല​ത്ത് പി​ക്ക​പ്പ് വാ​ൻ ത​ട​ഞ്ഞ് പ​ണം ആ​വ​ശ്യ​പ്പെ​ട്ട സം​ഭ​വ​വും ഉ​ണ്ടാ​യി. ഇ​ത​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തു​ക​യു​ണ്ടാ​യി.

അ​തി​നു​ശേ​ഷ​മാ​ണ് ച​ട​യ​മം​ഗ​ല​ത്ത് എം​സി റോ​ഡി​ൽ ര ​ആ​ൾ​ട്ടോ കാ​ർ ത​ട്ടി​യെ​ടു​ത്ത​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് അ​തി​ർ​ത്തി​യി​ല​ട​ക്കം പ്ര​ധാ​ന വ​ഴി​ക​ളി​ലും ഇ​ട​റോ​ഡു​ക​ളി​ലും പോ​ലീ​സി​നെ വി​ന്യ​സി​ച്ചു. കൊ​ല്ലം, ക​രു​നാ​ഗ​പ്പ​ള്ളി എ​സി​പി​മാ​രും ആ​റ് സി​ഐ​മാ​രും പ​ത്ത് എ​സ്ഐ​മാ​രും അ​ട​ങ്ങി​യ നൂ​റി​ല​ധി​കം വ​രു​ന്ന സം​ഘ​മാ​ണ് കൊ​ല്ലം സി​റ്റി പ​രി​ധി​യി​ൽ മാ​ത്രം പ​ല​യി​ട​ത്താ​യി വി​നീ​തി​നാ​യി കാ​ത്തു​നി​ന്ന​ത്.

മോ​ഷ്ടാ​വ് ചാ​ത്ത​ന്നൂ​ർ വ​ഴി ക​ട​ന്നു​പോ​യ​താ​യി സൂ​ച​ന​ക​ൾ ല​ഭി​ച്ച​ത​നു​സ​രി​ച്ച് അ​വി​ട​ത്തെ പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും തു​ന്പൊ​ന്നും കി​ട്ടി​യി​ല്ല. പു​ല​ർ​ച്ചെ ര​ണ്ടേ​കാ​ലോ​ടെ​യാ​ണ് ഇ​യാ​ൾ ഓ​ടി​ച്ചി​രു​ന്ന ഓ​ൾ​ട്ടോ കാ​ർ കൊ​ല്ലം ക​ട​പ്പാ​ക്ക​ട സ്പോ​ർ​ട്സ് ക്ല​ബി​ന് സ​മീ​പം എ​ത്തി​യ​ത്. പോ​ലീ​സ് ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഡി​വൈ​ഡ​റി​ൽ കാ​ർ ഇ​ടി​ച്ചു​നി​ർ​ത്തി​യ ശേ​ഷം വി​നീ​ത് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പോ​ലീ​സ് സം​ഘ​ത്തി​ന് നോ​ക്കി നി​ൽ​ക്കാ​ൻ മാ​ത്ര​മേ അ​പ്പോ​ൾ ക​ഴി​ഞ്ഞു​ള്ളൂ.

ക​ട​പ്പാ​ക്ക​ട ജ​ന​യു​ഗം റോ​ഡി​ലൂ​ടെ മോ​ഷ്ടാ​വ് അ​തി​വേ​ഗം ഓ​ടി​മ​റ​യു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ പോ​ലീ​സ് ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ചു. പോ​ലീ​സ് മൈ​ക്ക് അ​നൗ​ൺ​സ്മെ​ന്‍റ് ന​ട​ത്തി. കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ആ​യു​ധ​വു​മാ​യി പ്ര​ദേ​ശ​ത്ത് എ​ത്തി​യി​ട്ടു​ണ്ടെ​ന്നും എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​യി​രു​ന്നു അ​റി​യി​പ്പ്.

മൈ​ക്ക് അ​നൗ​ൺ​സ്മെ​ന്‍റ് കേ​ട്ട് ഉ​ണ​ർ​ന്ന യു​വാ​ക്ക​ൾ അ​ട​ക്ക​മു​ള്ള നാ​ട്ടു​കാ​രും പോ​ല­­ീ​സി​ന് ഒ​പ്പം ചേ​ർ​ന്നു. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും വി​വ​രം കാ​ട്ടു​തീ​പോ​ലെ പ​ട​ർ​ന്നു. വീ​ടു​ക​ളി​ൽ സ്ത്രീ​ക​ൾ പോ​ലും കൈ​യി​ൽ കി​ട്ടി​യ ആ​യു​ധ​ങ്ങ​ളു​മാ​യി കാ​ത്തു​നി​ന്നു.

ഇ​തി​നി​ട​യി​ൽ പ​ല​സ്ഥ​ല​ത്തും ഇ​യാ​ളെ ക​ണ്ട​താ​യി വി​വ​ര​ങ്ങ​ൾ വ​ന്നു. അ​വി​ടെ​യെ​ല്ലാം പോ​ലീ​സും നാ​ട്ടു​കാ​രും അ​രി​ച്ചു​പെ​റു​ക്കി​യെ​ങ്കി​ലും ക​ണ്ടെ​ത്ത​നാ​യി​ല്ല. മോ​ഷ്ടാ​വി​ന്‍റെ കൈ​വ​ശം എ​പ്പോ​ഴും മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം ഉ​ണ്ടാ​കും. ഇ​ക്കാ​ര്യം നാ​ട്ടു​കാ​രെ പോ​ലീ​സ് കൂ​ടെ​ക്കൂ​ടെ ഓ​ർ​മ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഏ​റ്റ​വും ഒ​ടു​വി​ൽ ടൗ​ൺ അ​തി​ർ​ത്തി​ക്ക് സ​മീ​പം തൊ​ഴി​ലാ​ളി മു​ക്കി​ൽ ഒ​രു വീ​ടി​ന്‍റെ ഉ​യ​രം കൂ​ടി​യ മ​തി​ൽ ചാ​ടി​ക്ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വേ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ബ​ർ​മു​ഡ മാ​ത്ര​മാ​യി​രു​ന്നു വേ​ഷം. കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ണും വ​ടി​വാ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. പി​ന്നീ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി.

എ​റ​ണാ​കു​ളം മു​ത​ൽ ത​മി​ഴ്നാ​ട്ടി​ലെ ക​ന്യാ​കു​മാ​രി വ​രെ ദേ​ശീ​യ​പാ​ത​യി​ല​ട​ക്കം മോ​ഷ​ണ​വും പി​ടി​ച്ചു​പ​റി​യും തൊ​ഴി​ലാ​ക്കി മാ​റ്റി​യ സം​ഘ​ത്തി​ലെ അം​ഗ​മാ​ണ് വി​നീ​ത്. ഈ ​സം​ഘ​ത്തി​ൽ സ്ത്രീ​ക​ളു​മു​ണ്ട്.

കൗ​മാ​ര​പ്രാ​യ​ത്തി​ലേ മോ​ഷ​ണം വി​നീ​തി​ന്‍റെ ശീ​ല​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് സൂ​ചി​പ്പി​ച്ചു. ഷി​ൻ​സി എ​ന്ന യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ച​ശേ​ഷം ഇ​രു​വ​രും സം​യു​ക്ത​മാ​യാ​ണ് മോ​ഷ​ണ​വും പി​ടി​ച്ചു​പ​റി​യും ന​ട​ത്തി​വ​ന്ന​ത്. പു​ന്ന​മ​ട സ്വ​ദേ​ശി​യാ​ണ് ഷി​ൻ​സി.

മോ​ഷ​ണ​ക്കു​റ്റ​ത്തി​ന് ര​ണ്ടു​വ​ർ​ഷം ജു​വ​നൈ​ൽ ഹോ​മി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​തി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങി മോ​ഷ​ണം തു​ട​ർ​ന്നു. പി​ടി​യി​ലാ​യ​പ്പോ​ഴെ​ല്ലാം ത​ട​വു​ചാ​ടി ര​ക്ഷ​പ്പെ​ടു​ന്ന​താ​ണ് ഇ​യാ​ളു​ടെ ശൈ​ലി.

ക​ഴി​ഞ്ഞ മാ​സം വി​നീ​ത്, ഷി​ൻ​സി, മി​ഷേ​ൽ, ശ്യാം ​എ​ന്നി​വ​രെ പെ​രു​ന്പാ​വൂ​ർ പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​യ​വേ വി​നീ​തും മി​ഷേ​ലും ര​ക്ഷ​പ്പെ​ട്ടു. അ​തി​നു​ശേ​ഷ​വും ഇ​രു​വ​രും ഇ​രു​പ​തി​ല​ധി​കം ക​വ​ർ​ച്ച​ക​ൾ ന​ട​ത്തി​യ​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

ത​ല​സ്ഥാ​ന ജി​ല്ല​യി​ലേ​യ്ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മി​ഷേ​ലി​നെ ക​ഴി​ഞ്ഞ​ദി​വ​സം ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് പി​ടി​കൂ​ടു​ക​യു​ണ്ടാ​യി. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ചെ​ങ്ങ​ന്നൂ​രി​ൽ നി​ന്ന് കൊ​ല്ല​ത്തേ​യ്ക്ക് വ​ന്ന വ​ള്ളി​ക്കു​ന്നം സ്വ​ദേ​ശി ശ്രീ​പ​തി​യു​ടെ കാ​ർ ബൈ​ക്കി​ലെ​ത്തി​യ വി​നീ​ത് ത​ട​ഞ്ഞു. തു​ട​ർ​ന്ന് കാ​റി​ൽ ക​യ​റി വ​ടി​വാ​ൾ ക​ഴു​ത്തി​ൽ വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ർ​ണ​മാ​ല, മോ​തി​രം, മൊ​ബൈ​ൽ ഫോ​ൺ, കാ​മ​റ എ​ന്നി​വ ക​വ​ർ​ന്ന ശേ​ഷം അ​ദ്ദേ​ഹ​ത്തെ പു​റ​ത്തി​റ​ക്കി കാ​റു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞു. ഈ ​കാ​ർ പി​ന്നീ​ട് കൊ​ല്ലം ചി​ന്ന​ക്ക​ട​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ഏ​താ​യാ​ലും സം​സ്ഥാ​ന​ത്തെ വി​റ​പ്പി​ച്ച മോ​ഷ​ണ സം​ഘ​ത്തി​ലെ പ്ര​ധാ​നി​യെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് കൊ​ല്ലം സി​റ്റി പോ​ലീ​സ്.