ന​ഴ്സു​മാ​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ ക്രാ​ഷ് കോ​ച്ചിം​ഗ് 17 മു​ത​ല്‍
Thursday, January 14, 2021 10:35 PM IST
കൊല്ലം: നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​നി​ലേ​ക്ക് ന​ഴ്സു​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള എ​ഴു​ത്തു പ​രീ​ക്ഷ​യ്ക്ക് ത​യ്യാ​റെ​ടു​ക്കാ​ന്‍ ഓ​ണ്‍​ലൈ​ന്‍ ക്രാ​ഷ് കോ​ച്ചിം​ഗു​മാ​യി റീ​ച്ച് ഫി​നി​ഷിം​ഗ് സ്‌​കൂ​ള്‍. വ​നി​താ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്റെ പ​രി​ശീ​ല​ന സ്ഥാ​പ​ന​മാ​യ 'റീ​ച്ച്' ഏ​ഴ് ദി​വ​സം നീ​ളു​ന്ന ക്രാ​ഷ് കോ​ഴ്സാ​ണ് ന​ഴ്സു​മാ​ര്‍​ക്കാ​യി ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ 17 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ 9496015002, 0471-2365445, 0497-2800572, 9496015018 എ​ന്നീ ന​മ്പ​രു​ക​ളി​ലും www.kswdc.org, www.reach.org.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ലും ല​ഭി​ക്കും.

മ​അ​ദ​നി​ക്ക് നീ​തി​തേ​ടി ധ​ർ​ണ 18-ന്

​കൊ​ല്ലം: അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി​യു​ടെ ചി​കി​ത്സ​യ്ക്കും നീ​തി​ക്കു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് 18ന് ​തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സി​റ്റി​സ​ൺ പ്രൊ​ട്ട​ക്ഷ​ൻ ഫോ​റം ചെ​യ​ർ​മാ​ൻ മൈ​ല​ക്കാ​ട് ഷാ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. എം​എ​ൽ​എ​മാ​രാ​യ സി.​ദി​വാ​ക​ര​ൻ, പി​ടി​എ റ​ഹിം, ഉ​ബൈ​ദു​ള്ള, കോ​വൂ​ർ കു​ഞ്ഞു​മോ​ൻ, കാ​രാ​ട്ട് റ​സാ​ഖ്, മു​ൻ മ​ന്ത്രി സു​രേ​ന്ദ്ര​ൻ​പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
സി​റ്റി​സ​ൺ പ്രൊ​ട്ട​ക്ഷ​ൻ ഫോ​റം ഭാ​ര​വാ​ഹി​ക​ളാ​യ ന​ട​യ​റ ജ​ബ്ബാ​ർ, അ​യൂ​ബ്ഖാ​ൻ മ​ഹ്ള​രി, സി​ദ്ദീ​ഖ് മ​ന്നാ​നി, ഇ​സ്മാ​യി​ൽ കൊ​ല്ലൂ​ർ​വി​ള എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.