മ​ന്ത്രി​യു​ടെ കാ​ർ ത​ട്ടി ബൈ​ക്കി​ൽ വ​ന്ന ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്
Friday, January 15, 2021 11:50 PM IST
കൊ​ട്ടാ​ര​ക്ക​ര : മ​ന്ത്രി കെ ​ടി ജ​ലീ​ലി​ന്‍റെ കാ​ർ ത​ട്ടി ബൈ​ക്ക് യാ​ത്രി​ക​രാ​യ ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്. കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ പ്ര​തീ​ഷ്(32), ശ​ര​ണ്യ(30) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക് പ​റ്റി​യ​ത്. എം​സി റോ​ഡി​ൽ കൊ​ട്ടാ​ര​ക്ക​ര പു​ത്തൂ​ർ​മു​ക്കി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ഓ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഉ​ട​ൻ​ത​ന്നെ മ​ന്ത്രി ഇ​ട​പെ​ട്ട് ആം​ബു​ല​ൻ​സി​ൽ ര​ണ്ടു​പേ​രെ​യും കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കാ​ലി​ന് പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും വൈ​കു​ന്നേ​ര​ത്തോ​ടെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും കോ​ട്ട​യ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്നു മ​ന്ത്രി.