വ​നം മ്യൂ​സി​യ​ത്തി​ന്‍റെ നി​ര്‍​മാ​ണം ഇ​ഴ​ഞ്ഞു​ത​ന്നെ
Friday, January 15, 2021 11:50 PM IST
കു​ള​ത്തു​പ്പു​ഴ : കോ​ടി​ക​ള്‍ ചി​ല​വ​ഴി​ച്ചു വ​നം വ​കു​പ്പ് കു​ള​ത്തു​പ്പു​ഴ​യി​ല്‍ സ്ഥാ​പി​ക്കു​ന്ന വ​നം മ്യൂ​സി​യ​ത്തി​ന്‍റെ നി​ര്‍​മാ​ണം ഇ​ഴ​ഞ്ഞ് നീ​ങ്ങു​ന്നു.

സ​ര്‍​ക്കാ​ര്‍ കാ​ല​വ​ധി പൂ​ര്‍​ത്തി​യാ​കും മു​മ്പ് വ​നം മ്യൂ​സി​യം യാ​ഥാ​ര്‍​ഥ്യ​മാ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് കു​ള​ത്തു​പ്പു​ഴ​യി​ലെ ജ​ന​ങ്ങ​ള്‍. 2018 ഒ​ക്ടോ​ബ​റി​ലാ​ണ് കു​ള​ത്തു​പ്പു​ഴ​യി​ലെ വ​നം മ്യൂ​സി​യ​ത്തി​ന് വ​നം മ​ന്ത്രി​യും പു​ന​ലൂ​ര്‍ എം​എ​ല്‍​എ​യു​മാ​യ കെ ​രാ​ജു ശി​ലാ​സ്ഥാ​പ​നം ന​ട​ത്തു​ന്ന​ത്. ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്ന​യി​രു​ന്നു അ​ന്ന് മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം. പി​ന്നീ​ട് 2019 -ഓ​ഗ​സ്റ്റോ​ടെ ആ​ദ്യ​ഘ​ട്ടം പൂ​ര്‍​ത്തീ​ക​രി​ച്ച് ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്ന് ന​ല്‍​കു​ക​യും ഡി​സം​ബ​ര​റി​ൽ പ​ദ്ധ​തി പൂ​ര്‍​ണ​മാ​യും ഉ​ദ്ഘ​ടാ​നം ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ 2021 ജ​നു​വ​രി പ​കു​തി ആ​കു​മ്പോ​ഴും മ്യൂ​സി​യ​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണം എ​ന്ന് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ക​രാ​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന ഹാ​ബി​റ്റാ​റ്റ് എ​ന്ന സ്ഥാ​പ​ന​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി സൂ​ച​ന ഉ​ണ്ടെ​ങ്കി​ലും എ​ന്ന​ത്തേ​ക്ക് മ്യൂ​സി​യം ഉ​ദ്ഘ​ടാ​നം ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​നി​യും വ്യ​ക്ത​ത​യി​ല്ല. വ​നം വ​കു​പ്പ് കു​ള​ത്തു​പ്പു​ഴ റേ​ഞ്ച് ഓ​ഫീ​സ് പ​രി​സ​ര​ത്ത് സ്വാ​ഭാ​വി​ക​വ​നം ന​ഷ്ട​മാ​കാ​തെ​യാ​ണ് വ​നം മ്യൂ​സ്യ​ത്തി​ന്‍റെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. വ​ന​ത്തെ കു​റി​ച്ച് അ​റി​യു​ന്ന​തി​നും വ​ന്യ​ജീ​വി​ക​ളെ കു​റി​ച്ചു​ള്ള പ​ഠ​നം, ഗ​വേ​ഷ​ണ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യം, ക​ഫ്തീ​രി​യ തു​ട​ങ്ങി​യ നി​ര​വ​ധി സം​വി​ധാ​ന​ങ്ങ​ളോ​ട് കൂ​ടി​യാ​ണ് പ​ത്തു​കോ​ടി​യോ​ളം രൂ​പ ചി​ല​വി​ല്‍ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന വ​നം മ്യൂ​സി​യ​ത്തി​ന്‍റെ ഭാ​ഗ​മ​യി ഉ​ണ്ടാ​വു​ക.

ത​ദ്ദേ​ശി​യ​രാ​യ നി​ര​വ​ധി​പേ​ര്‍​ക്ക് തൊ​ഴി​ല്‍ സാ​ധ്യ​ത​യും പ​ദ്ധ​തി​യി​ലൂ​ടെ ഉ​ണ്ടാ​കും. വ​നം മ്യൂ​സി​യം യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ കു​ള​ത്തു​പ്പു​ഴ എ​ന്ന മ​ല​യോ​ര ഗ്രാ​മം ലോ​ക വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ല്‍ ഇ​ടം പി​ടി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ല്‍.