പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നു സ​മീ​പം അ​പ​ക​ട​ത്തി​ൽ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു; ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ പോ​ലീ​സി​നെ ത​ട​ഞ്ഞു
Saturday, January 16, 2021 2:04 AM IST
കു​ണ്ട​റ: പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് സ​മീ​പം അ​പ​ക​ട​ത്തി​ൽ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഒ​രു വി​ഭാ​ഗം പോ​ലീ​സ് വാ​ഹ​നം മൂ​ന്നു മ​ണി​ക്കൂ​റോ​ളം ത​ട​ഞ്ഞു​വ​ച്ചു. ച​ന്ദ​ന​ത്തോ​പ്പ് ജം​ക്ഷ​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ച​ന്ദ​ന​ത്തോ​പ്പ് ജം​ഗ്ഷ​നു തെ​ക്ക് ഭാ​ഗ​ത്താ​യി ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് 100 മീ​റ്റ​ർ അ​കെ​ല​യാ​യി ആ​ക്ടീ​വ സ്‌​കൂ​ട്ട​റി​ലെ​ത്തി​യ ഗൃ​ഹ​നാ​ഥ​ൻ ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് മ​രി​ച്ച​ത്.

ക​രി​ക്കോ​ട് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ഇ​ര​വി​പു​രം പ​ഴ​യാ​റ്റി​ൻ​കു​ഴി ച​കി​രി​ക്ക​ട അ​ൽ ആ​മേ​ൻ ന​ഗ​ർ-26 ൽ (​കു​റ​വ​ന്‍റ​ഴി​ക​ത്ത് വീ​ട്) സ​ലിം(55) ആ​ണ് മ​രി​ച്ച​ത്. സ​ലിം ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രു​ന്നെ​ങ്കി​ലും ലോ​റി​യു​ടെ പി​ൻ​ച​ക്രം ക​യ​റി​യി​റ​ങ്ങി ത​ല ത​ക​ർ​ന്നാ​ണ് മ​രി​ച്ച​ത്. ഓ​ടി​ക്കൂ​ടി​യ​വ​ർ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് സ​ലീ​മി​നെ ലോ​റി​ക്ക​ടി​യി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട സ്ഥ​ല​ത്തു​ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ആ​ദ്യം ആം​ബു​ല​ൻ​സ് ത​ട​ഞ്ഞി​ട്ട​വ​ർ പി​ന്നീ​ട് പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞി​ടു​ക​യാ​യി​രു​ന്നു. വാ​ഹ​ന പ​രി​ശോ​ധ​ന ക​ണ്ട് ഭ​യ​ന്ന് വാ​ഹ​ന​മോ​ടി​ച്ച​തും തി​ര​ക്കു​ള്ള സ​മ​യ​ത്ത് റോ​ഡി​ലേ​ക്ക് ക​യ​റ്റി വാ​ഹ​നം നി​ർ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​തു​മാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നും ആ​രോ​പി​ച്ചാ​ണ് പോ​ലീ​സി​നു​നേ​രെ ചി​ല​ർ ത​ട്ടി​ക്ക​യ​റി​യ​ത്. കു​ണ്ട​റ എ​സ്എ​ച്ച്ഒ ജ​യ​കൃ​ഷ്ണ​ൻ സ്ഥ​ല​ത്ത് എ​ത്തി വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യെ​ങ്കി​ലും സം​ഘ​ടി​ച്ച​വ​ർ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ത​യ്യാ​റാ​യി​ല്ല.

ജി​ല്ലാ ക​ള​ക്ട​ർ എ​ത്തി​യാ​ൽ മാ​ത്ര​മേ പി​രി​ഞ്ഞ് പോ​കു​ക​യു​ള്ളൂ എ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു അ​വ​ർ. പി​ന്നീ​ട് ര​ണ്ടോ​ടെ റൂ​റ​ൽ അ​ഡീ​ഷ​ണ​ൽ എ​സ് പി ​മ​ധു​സൂ​ദ​ന​ൻ സ്ഥ​ല​ത്ത് എ​ത്തി സ​മീ​പ​ത്തെ സി ​സി ടി ​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് വീ​ഴ്ച​യു​ണ്ടെ​ങ്കി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​തോ​ടെ​യാ​ണ്‌ സം​ഘ​ടി​ച്ച​വ​ർ പി​രി​ഞ്ഞു​പോ​യ​ത്.

സി ​സി ടി ​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ സ് കൂ​ട്ട​റി​ന് സ​മാ​ന്ത​ര​മാ​യെ​ത്തി​യ ലോ​റി റോ​ഡി​ന്റെ ഇ​ട​ത് വ​ശ​ത്തേ​ക്ക് ചേ​ർ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നും ക​ണ്ടെ​ത്തി.

മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്തി. കു​ണ്ട​റ പോ​ലീ​സ് കേ​സെ​ടു​ത്തു.

സൗ​ദി അ​റേ​ബി​യ​യി​ലെ മ​ദീ​ന​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സ​ലിം മൂ​ന്നു മാ​സം മു​ൻ​പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ തി​രി​കെ​പ്പോ​കാ​നി​രി​ക്ക​വെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഭാ​ര്യ: ബീ​മ. മ​ക്ക​ൾ:​സെ​മി​നാ, സു​ൽ​ത്താ​ന, സെ​യ്താ​ലി. മ​രു​മ​ക്ക​ൾ: ജെ ​നി​യാ​സ്, എ​സ് നി​യാ​സ്.