കാ​ർ​ഷി​ക അ​ഭി​വൃ​ദ്ധി നി​ല​നി​ർ​ത്തി ത​മി​ഴ് നെ​ൽ​പ്പാ​ട​ങ്ങ​ൾ
Saturday, January 16, 2021 11:01 PM IST
പു​ന​ലൂ​ർ: കേ​ര​ള​ത്തി​ൽ കൃ​ഷി​ഭൂ​മി​യു​ടെ വി​സ്തൃ​തി ഗ​ണ്യ​മാ​യ തോ​തി​ൽ ആ​ണ് കു​റ​യു​ന്ന​ത്. നെ​ൽ​കൃ​ഷി അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​കു​മ്പോ​ൾ കേ​ര​ള-ത​മി​ഴ്നാ​ട് അ​തി​ർ​ത്തി ഗ്രാ​മ​മാ​യ കോ​ട്ട​വാ​സ​ൽ, ചെ​ങ്കോ​ട്ട മേ​ഖ​ല​ക​ളി​ൽ സ​മ്യ​ദ്ധ​മാ​യ തോ​തി​ൽ ആ​ണ് നെ​ൽ​കൃ​ഷി ഇ​ക്കു​റി​യും ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.
ന​മ്മു​ടെ കാ​ർ​ഷി​ക സം​സ്കാ​രം മാ​റി വ​യ​ൽ നി​ക​ത്തി റ​ബ്ബ​റി​നും, വാ​ഴ, മ​ര​ച്ചീ​നി തു​ട​ങ്ങി മ​റ്റ് കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ളി​ലേ​യ്ക്കും തി​രി​ഞ്ഞ​പ്പോ​ഴും നെ​ൽ​കൃ​ഷി​യെ അ​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തോ​ടെ നി​ല​നി​ർ​ത്തു​ക​യാ​ണ് ഈ ​പ്ര​ദേ​ശ​ത്തെ ക​ർ​ഷ​സം​ഘ​ങ്ങ​ൾ. നി​ല​മൊ​രു​ക്കാ​നും കൊ​യ്ത്തി​നും മെ​തി​ക്കാ​നുമൊ​ക്കെ യ​ന്ത്ര​ങ്ങ​ൾ സ്ഥാ​നം നേ​ടി.
നെ​ല്ലി​നും, അ​രി​യ്ക്കും പു​റ​മെ ക​ച്ചി​യി​ലൂ​ടെ​യും പ​ണം കൊ​യ്യു​ക​യാ​ണ് ഇ​വി​ടു​ത്തെ ക​ർ​ഷ​ക​ർ. മ​ല​യാ​ളി ഏ​ലാ ക​ർ​ഷ​ക​ർ ക​ർ​ഷി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ ദൗ​ർ​ല​ഭ്യ​വും, കൃ​ഷി ചെ​ല​വ്, ജൈ​വ​വ​ള ല​ഭ്യ​ത​ക്കു​റ​വ് തു​ട​ങ്ങി നി​ര​വ​ധി ത​ട​സ​വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​മ്പോ​ൾ ഈ ​പ്ര​തി​സ​ന്ധി​ക​ളെ ഒ​ക്കെ ത​ര​ണം ചെ​യ്ത് മു​ന്നേ​റു​ന്ന കാ​ഴ്ച​യാ​ണ് ഈ ​ഗ്രാ​മ​ങ്ങ​ളി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്.
ജ​ല​സേ​ച​നം, മ​ണ്ണ് സം​ര​ക്ഷ​ണം എ​ന്നി​വ​യി​ലും പു​തി​യ സാ​ങ്കേ​തി​ക​ത പ​രീ​ക്ഷി​ക്കാ​നും ഇ​വ​ർ ത​യാ​റാ​ണ്. ​കേ​ര​ള​ത്തി​ൽ പ്ര​തി​സ​ന്ധി ഉ​ന്ന​യി​ച്ചി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​നി​ല്ല എ​ന്ന പ​രാ​തി​യും ഇ​വി​ടെ​യും ഉ​ണ്ട് എ​ന്നാ​ൽ അ​തി​നെ​യും അ​വ​ർ അ​തി​ജീ​വി​ച്ചു ക​ഴി​ഞ്ഞു. പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ൽ ക​ർ​ഷ​ക സം​ഘ​ങ്ങ​ൾ ഒ​ത്തു ചേ​ർ​ന്ന് യ​ന്ത്ര​സ​ഹാ​യ​ത്താ​ൽ നെ​ൽ​കൃ​ഷി ലാ​ഭ​ക​ര​മാ​യി മാ​റ്റി മാ​തൃക സൃ​ഷ്ടി​ക്കു​ക​യാ​ണ് ഇ​വി​ടു​ത്തു​കാ​ർ .