സം​സ്ഥാ​ന​ത്ത് വി​ല​ക്ക​യ​റ്റ​മി​ല്ലാ​താ​ക്കി: മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന്‍
Saturday, January 16, 2021 11:01 PM IST
കൊ​ല്ലം: ക​മ്പോ​ള​ത്തി​ല്‍ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തി സം​സ്ഥാ​ന​ത്ത് വി​ല​ക്ക​യ​റ്റ​മി​ല്ലാ​ത്ത നാ​ളു​ക​ള്‍ സൃ​ഷ്ടി​ക്കാ​നാ​യെ​ന്ന് മ​ന്ത്രി പി ​തി​ലോ​ത്ത​മ​ന്‍.
ക​മ്പോ​ള​ത്തി​ല്‍ വ്യ​തി​യാ​നം ഉ​ണ്ടാ​യാ​ലും വി​ല​യി​ല്‍ മാ​റ്റ​മു​ണ്ടാ​വ​രു​തെ​ന്ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞു. ക​ണ്ണ​ന​ല്ലൂ​രി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​ന്ന സ​പ്ലൈ​കോ മാ​വേ​ലി സ്റ്റോ​ര്‍ കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ളോ​ടെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റാ​യി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ക​മ്പോ​ള​ത്തി​ലെ മാ​റ്റ​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ച് സ​പ്ലൈ​കോ​യും മാ​റേ​ണ്ട​തു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​പ​ഭോ​ക്താ​വി​ന് ആ​വ​ശ്യ​മു​ള്ള​വ സ്വ​യം തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ക​ഴി​യ​ണം. ഇ​തി​നു സാ​ഹ​ച​ര്യം ഒ​രു​ക്കാ​നാ​ണ് പ​ഴ​യ മാ​വേ​ലി സ്റ്റോ​റു​ക​ളെ പ​രി​വ​ര്‍​ത്ത​നം ചെ​യ്ത് പീ​പ്പി​ള്‍ ബ​സാ​റു​ക​ളും സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളും ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളു​മാ​ക്കി ഉ​യ​ര്‍​ത്തി​യ​ത്.
ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​ക​ളു​ടെ ക​ട​ന്നു വ​ര​വി​ല്‍ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് പി​ടി​ച്ചു നി​ല്‍​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്. ഇ​തി​നെ ത​ര​ണം ചെ​യ്യാ​ന്‍ വേ​ണ്ടി​യാ​ണ് സ​പ്ലൈ​കോ ഔ​ട്ട്‌​ല​റ്റു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ച്ച​തും നി​ല​വി​ലു​ള്ള​ത് ന​വീ​ക​രി​ക്കു​ന്ന​തും.
നി​ല​വി​ല്‍ ഏ​ഴ് പ​ഞ്ചാ​യ​ത്തി​ല്‍ മാ​ത്ര​മാ​ണ് സ​പ്ലൈ​കോ വി​ല്‍​പ​ന ശാ​ല​ക​ള്‍ ഇ​ല്ലാ​ത്ത​ത്. ഇ​വി​ടെ ആ​റി​ട​ത്ത് സൗ​ക​ര്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തി ഔ​ട്ട്‌​ല​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.
ബാ​ക്കി​യു​ള്ള ഒ​രു സ്ഥ​ല​ത്ത് മൊ​ബൈ​ല്‍ മാ​വേ​ലി സ്റ്റോ​ര്‍ കൂ​ടി ആ​രം​ഭി​ക്കു​ന്ന​തോ​ടെ കേ​ര​ള​ത്തി​ല്‍ എ​ല്ലാ​യി​ട​ത്തും സ​പ്ലൈ​കോ വി​ല്‍​പ്പ​ന ശൃം​ഖ​ല തീ​ര്‍​ക്കും.
ബ​ജ​റ്റി​ല്‍ 230 കോ​ടി രൂ​പ​യാ​ണ് വി​പ​ണി ഇ​ട​പെ​ട​ലു​ക​ള്‍​ക്കാ​യി​നീ​ക്കി വെ​ച്ച​ത്. കോ​വി​ഡ് കാ​ല​ത്ത് പ​ത്ത് മാ​സം ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ആ​നു​കൂ​ല്യം വി​പ​ണി ഇ​ട​പെ​ട​ലു​ക​ള്‍​ക്കാ​യി ല​ഭി​ച്ചു. ഇ​നി​യും തു​ട​രു​ന്ന ഭ​ക്ഷ്യ കി​റ്റി​നു ഇ​ത് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.
സ​പ്ലൈ​കോ വി​ത​ര​ണം ചെ​യ്യു​ന്ന 13 സ​ബ്സി​ഡി ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍​ക്ക് വി​ല വ​ര്‍​ധി​പ്പി​ക്ക​രു​ത് എ​ന്ന തീ​രു​മാ​ന​ത്തി​ല്‍ നൂ​റ് ശ​ത​മാ​നം ന​ട​പ്പി​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞു. അ​തു ഇ​നി​യും തു​ട​രും.
കേ​ര​ള​ത്തി​ല്‍ 96 ശ​ത​മാ​നം ആ​ളു​ക​ളും റേ​ഷ​ന്‍ ക​ട​യി​ല്‍ നി​ന്നും ധാ​ന്യ​വും സൗ​ജ​ന്യ കി​റ്റും വാ​ങ്ങു​ന്ന​താ​യും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. എ​ല്ലാ ഉ​ത്പ​ന്ന​ങ്ങ​ളും ഒ​രു കു​ട​കീ​ഴി​ല്‍ ന​ല്‍​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന സ​ബ​ര്‍​മ​ന്‍ മാ​ളി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ ജി​ല്ല​യി​ല്‍ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.
ച​ട​ങ്ങി​ല്‍ മ​ന്ത്രി ജെ ​മേ​ഴ്സി​കു​ട്ടി​യ​മ്മ അ​ധ്യ​ക്ഷ​യാ​യി. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ 88 ല​ക്ഷം കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് ഗു​ണ​മേ​ന്മ​യു​ള്ള സൗ​ജ​ന്യ ഭ​ക്ഷ്യ കി​റ്റ് ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞ​ത് അ​ഭി​ന​ന്ദ​നം അ​ര്‍​ഹി​ക്കു​ന്നു​വെ​ന്ന് മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ ഡാ​നി​യ​ല്‍ ഔ​ട്ട്‌​ല​റ്റി​ലെ ആ​ദ്യ വി​ല്‍​പ്പ​ന നി​ര്‍​വ​ഹി​ച്ചു.
മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി ​യ​ശോ​ദ, തൃ​ക്കോ​വി​ല്‍​വ​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ല്‍ ജ​ല​ജ കു​മാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ കാ​ര്യ സ്റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം ​സ​ജീ​വ്, തൃ​ക്കോ​വി​ല്‍​വ​ട്ടം വാ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ എ ​ഷാ​നി​ബ, സ​ജാ​ദ് സ​ലിം, സ​പ്ലൈ​കോ മേ​ഖ​ല മാ​നേ​ജ​ര്‍ പി ​ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.