സ​ഹ​ക​ര​ണ ബാ​ങ്കിലെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട്: വി​ജി​ല​ൻ​സ് കേ​സ് വൈ​കു​ന്നു
Monday, January 18, 2021 11:02 PM IST
കു​ണ്ട​റ: ഈ​സ്റ്റ് ക​ല്ല​ട( സൗ​ത്ത്) സ​ഹ​ക​ര​ണ ​ബാ​ങ്കി​ൽ ന​ട​ന്ന സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ച്ച് കേ​സെ​ടു​ക്കാ​ൻ കൊ​ല്ലം വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി യെ ​ചു​മ​ത​ല​പ്പെ​ടു​ത്തിയെ ​ങ്കി​ലും കേ​സെ​ടു​ക്കാ​തെ താ​മ​സി​പ്പി​ക്കു​ന്നതാ​യി ആ​രോ​പ​ണം.
ബാ​ങ്കി​ൽ ന​ട​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ത​ല അ​ന്വേ​ഷ​ണ​ത്തി​ൽ​ ല​ക്ഷ​ങ്ങ​ളു​ടെ ക്ര​മ​ക്കേ​ടാ​ണ് ക​ണ്ടെ​ത്തി​യ​ത്.​ തു​ക തി​രി​ച്ച​ട​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​ഴി​മ​തി​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചു കാ​ണു​ന്ന​ത്.
കൊ​ല്ലം വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി 2018 ഒ​ടു​വി​ൽ എ​ഫ് ഐ ​ആ​ർ കി​ട്ടി കേ​സ് ഏ​റ്റെ​ടു​ത്തെ​ങ്കി​ലും അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കേ​സ്ചാ​ർ​ജ് ചെ​യ്യാ​ൻ താ​ല്പ​ര്യ​ക്കു​റ​വ് കാ​ട്ടു​ന്ന​തായും ​ആ​രോ​പ​ണ​മു​ണ്ട്. സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ കാ​ട്ടി​യ​വ​ർ​ക്ക് അ​ന​ധി​കൃ​ത​മാ​യി​ ആ​നു​കൂ​ല്യ​ങ്ങ​ൾ കൈ​പ്പ​റ്റാനു​ള്ള സൗ​ക​ര്യ​ങ്ങ​ളൊ​രു ക്കാ​ൻ ഈ ​മെ​ല്ലെ​പ്പോ​ക്ക് ന​യം ഏ​റെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.