പ​ടി​ഞ്ഞാ​റേ മൈ​ല​ക്കാ​ട് വാ​ർ​ഡി​ൽ കോ​വി​ഡ് ക്ല​സ്റ്റ​ർ യോ​ഗം ന​ട​ത്തി
Monday, January 18, 2021 11:02 PM IST
ചാ​ത്ത​ന്നൂ​ർ: രോ​ഗ​ത്തെ തോ​ല്പി​യ്ക്കാ​ൻ ജ​ന​ങ്ങ​ൾ ഒ​റ്റ​കെ​ട്ടാ​യി നി​ൽ​ക്ക​ണ​മെ​ന്ന് ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ലാ​ക്കാ​ട് ടി​ങ്കു അ​ഭി​പ്രാ​യ​പെ​ട്ടു. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ കോ​വി​ഡ് രോ​ഗം അ​തി തീ​വ്രമാ​യി പ​ട​ർ​ന്നു പി​ടി​ക്കു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ സ്വ​യം മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണമെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ടി​ഞ്ഞാ​റേ മൈ​ല​ക്കാ​ട് വാ​ർ​ഡി​ലെ കോ​വി​ഡ് ക്ല​സ്റ്റ​ർ ഗ്രൂ​പ്പ്‌ യോ​ഗം ഉ​ദ്ഖാ​ട​നം ചെ​യ്തു പ്രസംഗിക്കുകയാ​യി​രു​ന്നു അ​ദ്ദേ​ഹം.​ ആ​ശ പ്ര​വ​ർ​ത്തി​ക ഗി​രി​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ക്ല​സ്റ്റ​ർ മോ​ണി​റ്റ​റി​ംഗ് ഓ​ഫീ​സ​ർ ല​തി​ക. ബി. ​എ​സ് റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു.​ ആംഗ​ൻ​വാ​ടി ടീ​ച്ച​ർ സ​രി​ത, ഹെ​ൽ​പ്പ​ർ ലി​സ പ്ര​സാ​ദ്, രാ​ജേ​ഷ്, മി​നി, ക​വി​ത, അ​നി​ത​കു​മാ​രി, മു​ര​ളീ​ധ​ര​ൻ പി​ള്ള, സു​മ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.
കണ്ടയ്മെ​ന്‍റ് സോ​ൺ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ണു​ന​ശീക​ര​ണം ന​ട​ത്തു​വാ​നും, പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.