ക​ര്‍​ഷ​കരെ അ​വ​ഗ​ണ​ിച്ച ബജ​റ്റെന്ന് കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ്
Monday, January 18, 2021 11:02 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് ഏ​താ​നും ചി​ല വി​ള​ക​ള്‍​ക്ക് ത​റ​വി​ല നി​ശ്ച​യി​ച്ച് ക​ര്‍​ഷ​ക​രു​ടെ ക​ണ്ണി​ല്‍ പൊ​ടി​യി​ട്ട​ത​ല്ലാ​തെ ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്ന ഒ​രു ക്ഷേ​മ​പ​ദ്ധ​തി​ക​ളും ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​തെ തീ​ര്‍​ത്തും ക​ര്‍​ഷ​ക അ​വ​ഗ​ണ​നാ ബ​ജ​റ്റാ​ണെ​ന്ന് കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ് കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു.
ക​ര്‍​ഷ​ക​രെ അ​വ​ഗ​ണി​ക്കു​ന്ന​തി​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ മ​ത്സ​രി​ക്കു​ക​യാ​ണെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന ക​ര്‍​ഷ​ക മാ​ര്‍​ച്ചി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് യുഡിഎ​ഫ് ക​ര്‍​ഷ​ക സം​ഘ​ട​ന​യു​ടെ കൂ​ട്ടാ​യ്മ​യാ​യ യുഡിഎ​ഫ്എ​ഫ് 25 ന് ​ന​ട​ത്തു​ന്ന സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍​ച്ചി​ല്‍ ജി​ല്ല​യി​ല്‍ നി​ന്നും പ​ര​മാ​വ​ധി ക​ര്‍​ഷ​ക​രെ പ​ങ്കെ​ടു​പ്പി​ക്കു​വാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കാ​ഞ്ഞി​ര​വി​ള ഷാ​ജ​ഹാ​ന്‍ അ​ധ്യക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ മാ​രാ​രി​ത്തോ​ട്ടം ജ​നാ​ര്‍​ദന​ന്‍​പി​ള്ള, മു​ന​മ്പ​ത്ത് ഷി​ഹാ​ബ്, ക​യ്യാ​ല​ത്ത​റ ഹ​രി​ദാ​സ്, ദി​നേ​ശ് മം​ഗ​ല​ശേരി, ജി​ല്ലാ ഭാ​രാ​വാ​ഹി​ക​ളാ​യ അ​ബ്ദു​ല്‍ അ​സീ​സ് പു​ന​ലൂ​ര്‍, പ്രേം​കു​മാ​ര്‍, നൗ​ഷാ​ദ്, കു​ന്നേ​ല്‍ രാ​ജേ​ന്ദ്ര​ന്‍, സു​ഭാ​ഷ്ച​ന്ദ്ര​ബോ​സ്, മു​ട്ട​മ്പ​ലം ര​ഘു, മ​ദ​ന​ന്‍​പി​ള്ള, പ​ള്ളി​മ​ണ്‍ ശ​ര​ത്, മീ​രാ​സാ​ഹി​ബ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.