ബ​ജ​റ്റി​ൽ വ്യാ​പാ​രി​ക​ളെ ത​ഴ​ഞ്ഞു: ടി.​നാ​സ​റു​ദീ​ൻ
Monday, January 18, 2021 11:02 PM IST
കൊ​ട്ടാ​ര​ക്ക​ര: ഇ​ത്ത​വ​ണ​ത്തെ സം​സ്ഥാ​ന ബ​ജ​റ്റി​ൽ വ്യാ​പാ​ര സ​മൂ​ഹ​ത്തെ പൂ​ർ​ണമാ​യി ത​ഴ​ഞ്ഞ​താ​യി വ്യാ​പാ​രി-​വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സിഡന്‍റ് ടി. ​നാ​സ​റു​ദ്ദീ​ൻ പ​റ​ഞ്ഞു. കൊ​ട്ടാ​ര​ക്ക​ര​യി​ൽ ന​ട​ന്ന വ്യാ​പാ​ര സം​ഗ​മം ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കോ​വി​ഡ് കാ​ല​ത്ത് മാ​സ​ങ്ങ​ളോ​ളം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടേ​ണ്ടി വ​ന്നി​രു​ന്നു. ഇ​തു മൂ​ലം ചെ​റു​കി​ട വ്യാ​പാ​രി​ക​ളി​ല​ധി​ക​വും പ​ട്ടി​ണി​യി​ലും ക​ട​ക്കെ​ണി​യി​ലും ആ​യി​ട്ടു​ണ്ട്. ഇവ​ർ​ക്ക് സഹായകരമായ ഒ​രു പ​ദ്ധ​തി​യും ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​ത്തെ നി​യ​ന്ത്രി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ഥാ​ന ഗ​വ​ൺ​മെ​ന്‍റുക​ൾ ത​യാ​റാ​ക​ണം.
വി​ദേ​ശ കു​ത്ത​ക​ക​ൾ ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ൽ വ​ൻ വ്യാ​പാ​ര​മാ​ണ് ന​ട​ത്തി വ​രു​ന്ന​ത്. ഇ​ത് ന​മ്മു​ടെ പാ​ര​മ്പ​ര്യ വ്യാ​പാ​ര രം​ഗ​ത്തെ ത​ക​ർ​ത്തു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും നാ​സ​റു​ദീ​ൻ പ​റ​ഞ്ഞു.
തു​ട​ർ​ന്നു ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം ഐ​ഷാ പോ​റ്റി എംഎ​ൽഎ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ എംഎ​ൽഎ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ.​ഷാ​ജു, വൈസ് ​ചെ​യ​ർ​പേ​ഴ്സ​ൻ അ​നി​താ ഗോ​പ​കു​മാ​ർ, വ്യ​വ​സാ​യി ത​ങ്ക​പ്പ​ൻ പി​ള്ള, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ​മാ​ർ എ​ന്നി​വ​രെ ടി.​നാ​സ​ർ ആ​ദ​രി​ച്ചു.
ആ​ദ്യ​കാ​ല വ്യാ​പാ​രി​ക​ളെ ജ​നറൽ സെ​ക്ര​ട്ട​റി നി​ജാം ബ​ക്ഷി​യും വി​ദ്യാ​ർ​ഥിക​ളെ ജി​ല്ലാ പ്ര​സിഡന്‍റ് മു​ഹ​മ്മ​ദ് ആ​രി​ഫും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​വി​ജ​യ​ൻ പി​ള്ള​യും ആ​ദ​രി​ച്ചു.​ വി​വി​ധ രാ​ഷ​്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളാ​യ ഇ​ന്ദു​ശേ​ഖ​ര​ൻ നാ​യ​ർ, ഹ​രി​കു​മാ​ർ, മു​കേ​ഷ്, വ​യ​ക്ക​ൽ സോ​മ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
യൂ​ണി​റ്റ് പ്ര​സിഡന്‍റ് എം.​ഷാ​ഹു​ദ്ദീ​ൻ അ​ധ്യക്ഷ​നാ​യി. വൈ ​സാ​മു​വ​ൽ കു​ട്ടി, കെ​ജി അ​ല​ക്സാ​ണ്ട​ർ എന്നിവർ പ്രസംഗിച്ചു.