ഓപ്പൺ എയർ ഓഡിറ്റോറിയം നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു
Tuesday, January 19, 2021 11:10 PM IST
പ​ത്ത​നാ​പു​രം : വി​ശ്വ​സാ​ഹി​ത്യ​കാ​രി ല​ളി​താം​ബി​ക അ​ന്ത​ര്‍​ജ​ന​ത്തി​നാ​യി നി​ര്‍​മി​ച്ച സ്മാ​ര​കം നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു. മു​ന്നോ​ക്ക വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ര്‍ ആ​ര്‍.​ബാ​ല​കൃ​ഷ്ണ​പി​ള്ള ല​ളി​താം​ബി​ക അ​ന്ത​ര്‍​ജ​ന സ്മാ​ര​ക ഓ​പ്പ​ണ്‍ എ​യ​ര്‍ ഓ​ഡി​റ്റോ​റി​യം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി​ട്ടാ​ണ് ല​ളി​താം​ബി​ക അ​ന്ത​ര്‍​ജ​ന​ത്തി​ന്‍റെ പേ​രി​ല്‍ ജ​ന്മ​നാ​ട്ടി​ല്‍ ത​ന്നെ സ്മാ​ര​കം യാ​ഥാ​ര്‍​ഥ്യ​മാ​യ​ത്. കു​ന്നി​ക്കോ​ട് കോ​ട്ട​വ​ട്ടം ജം​ഗ്ഷ​നി​ല്‍ അ​ന്ത​ര്‍​ജ​ന​ത്തി​ന്‍റെ പി​താ​വി​ന്‍റെ പേ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ദാ​മോ​ദ​ര​ന്‍ സ്മാ​ര​ക വാ​യ​ന​ശാ​ല​യോ​ട് ചേ​ര്‍​ന്നാ​ണ് ഓ​ഡി​റ്റോ​റി​യം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. എം​എ​ല്‍​എ​യു​ടെ ഫ​ണ്ടി​ല്‍ നി​ന്നും 25 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ഓ​ഡി​റ്റോ​റി​യം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ഓ​ഡി​റ്റോ​റി​യ​ത്തി​നൊ​പ്പം ഓ​ഫീ​സ് കൂ​ടി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് നി​ര്‍​മാ​ണം. കെ.​ബി.​ഗ​ണേ​ഷ്കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഷൈ​ന്‍ പ്ര​ഭ, ക​രി​ക്ക​ത്തി​ല്‍ ത​ങ്ക​പ്പ​ന്‍​പി​ള്ള, എ​ന്‍.​രാ​ധാ​കൃ​ഷ്ണ​പി​ള്ള, കു​ഞ്ഞു​മോ​ള്‍ രാ​ജ​ന്‍,ത​ങ്ക​മ്മ ഏ​ബ്ര​ഹാം, മോ​ഹ​ന്‍​കു​മാ​ര്‍, റ്റി.​സോ​മ​ന്‍, സ​ന്തോ​ഷ് കു​മാ​ര്‍, ശ്രീ​കു​മാ​ര്‍, ത​ങ്ക​പ്പ​ന്‍ മാ​സ്റ്റ​ര്‍, ബാ​ല​ച​ന്ദ്ര​ന്‍ ശ്യാം​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.