സ​മാ​ന്ത​ര​പാ​ത​യു​ടെ ന​വീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു
Tuesday, January 19, 2021 11:10 PM IST
പു​ന​ലൂ​ർ: കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നും ആ​രം​ഭി​ച്ചു ഇ​ട​മ​ൺ സ​ത്രം ജം​ഗ്ഷ​നി​ലെ​ത്തു​ന്ന സ​മാ​ന്ത​ര പാ​ത​യു​ടെ ന​വീ​ക​ര​ണ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.
പു​ന​ലൂ​ർ ടി​ബി ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ചു ഐ​ക്ക​ര​ക്കോ​ണം താ​ഴെ​ക്ക​ട​വാ​തി​ക്ക​ൽ, വ​ട്ട​പ്പ​ട, പാ​പ്പ​ന്നൂ​ർ വ​ഴി ദേ​ശീ​യ​പാ​ത​യി​ലെ ഇ​ട​മ​ൺ സ​ത്രം ജം​ഗ്ഷ​നി​ലെ​ത്തു​ന്ന ഗ്രാ​മീ​ണ പാ​ത​യു​ടെ പു​ന​ർ നി​ർ​മാ​ണ ജോ​ലി​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.
സ്ഥ​ലം എം​എ​ൽ​എ​യാ​യ മ​ന്ത്രി കെ.​രാ​ജു​വി​ന്‍റെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച 9 കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് ഒ​ൻ​പ​ത് മീ​റ്റ​ർ വീ​തി​യി​ലാ​ണ് പ​ഴ​യ റോ​ഡ് ന​വീ​ക​രി​ച്ചു മോ​ടി പി​ടി​പ്പി​ക്കു​ന്ന​ത്. പാ​ത​യോ​ര​ത്തെ പാ​ർ​ശ്വ​ഭി​ത്തി​ക​ൾ കെ​ട്ടി ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം പു​തി​യ ഓ​ട​ക​ൾ നി​ർ​മി​ച്ചു കൊ​ണ്ടാ​ണ് പാ​ത റീ ​ടാ​റിം​ഗ് ന​ട​ത്തി മ​നോ​ഹ​ര​മാ​ക്കു​ന്ന​ത്.
ഇ​ടു​ങ്ങി​യ പ​ഴ​യ റോ​ഡി​ന് വീ​തി കൂ​ട്ടാ​ൻ സ​മീ​പ​വാ​സി​ക​ൾ ഭൂ​മി​യും വി​ട്ടു​ന​ൽ​കി​യി​രു​ന്നു. ഇ​ട​മ​ൺ എ​ച്ച്എ​സ്, പാ​പ്പ​ന്നൂ​ർ, വ​ട്ട​പ്പ​ട തു​ട​ങ്ങി​യ പ്ര​ദേ​ശ വാ​സി​ക​ൾ​ക്ക് ദേ​ശീ​യ പാ​ത​യി​ലെ​ത്താ​തെ പു​ന​ലൂ​ർ പ​ട്ട​ണ​ത്തി​ൽ എ​ത്താ​ൻ ക​ഴി​യു​ന്ന സ​മാ​ന്ത​ര പാ​ത​യു​ടെ നി​ർ​മാ​ണ ജോ​ലി​ക​ളാ​ണു പു​രോ​ഗ​മി​ച്ചു വ​രു​ന്ന​ത്. വീ​തി കൂ​ട്ടു​ന്ന ത​ട​ക്ക​മു​ള്ള ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ പാ​ത​യി​ൽ മെ​റ്റ​ൽ പാ​കു​ന്ന പ​ണി​ക​ളാ​ണു ന​ട​ക്കു​ന്ന​ത്.
പു​ന​ലൂ​രി​ൽ നി​ന്നും വ​ട്ട​പ്പ​ട , പാ​പ്പ​ന്നൂ​ർ വ​ഴി ഇ​ട​മ​ൺ സ​ത്രം ജം​ഗ്ഷ​ൻ വ​രെ കെ​എ​സ്ആ​ർ​ടി​സി​യും സ്വ​കാ​ര്യ ബ​സും വ​ർ​ഷ​ങ്ങ​ളാ​യി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന സ​മാ​ന്ത​ര പാ​ത​യാ​ണ് വീ​തി വ​ർ​ധി​പ്പി​ച്ച് റീ ​ടാ​റിം​ഗ് ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ ത​ക​ർ​ച്ച കാ​ര​ണം ബ​സ് സ​ർ​വീ​സ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു.