വേ​ലി​യേ​റ്റ ദു​രി​താ​ശ്വാ​സം: സ​ർ​ക്കാ​ർ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹം
Tuesday, January 19, 2021 11:10 PM IST
കു​ണ്ട​റ: മ​ൺ​റോ​തു​രു​ത്തി​ൽ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന വേ​ലി​യേ​റ്റം മൂ​ലം വെ​ള്ള​പ്പൊ​ക്ക ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന പ്ര​ദേ​ശ​ത്തു​ള്ള 700 കു​ടും​ബ​ങ്ങ​ളെ മാ​റ്റി താ​മ​സി​പ്പി​ക്കാ​നും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്താ​നു മു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് നാ​ട്ടു​കാ​ർ. ഇ​തു​മൂ​ലം ദീ​ർ​ഘ​നാ​ളാ​യി അ​നു​ഭ​വി​ച്ചു​വ​രു​ന്ന ദു​രി​ത​ത്തി​ന് അ​റു​തി​വ​രു​ത്താ​മെ ന്ന ​ആ​ശ്വാ​സ​ത്തി​ലാ​ണ​വ​ർ. ശ​ക്ത​മാ​യ വേ​ലി​യേ​റ്റം കാ​ര​ണം മ​ൺ​റോ തു​രു​ത്തി​ലെ താ​ണ പ്ര​ദേ​ശ​ങ്ങ​ൾ കു​റേ​ക്കാ​ല​മാ​യി ന​ര​ക​ജീ​വി​ത​മാ​ണ് അ​നു​ഭ​വി​ച്ചു വ​രു​ന്ന​ത്.
റെ​യി​ൽ​വേ സ്റ്റേ​ഷ​ന് പ​ടി​ഞ്ഞാ​റ് പെ​രി​ങ്ങാ​ലം, കി​ട​പ്രം, മ​ല​യി​ൽ പു​റം, ക​ൺ​ട്രാം കാ​ണി, തെ​ക്കേ നെ​ന്മേ​നി, പൂ​പ്പാ​ണി, പ​ട്ടം തു​രു​ത്ത്, നെ​ന്മേ​നി കി​ഴ​ക്ക് തു​ട​ങ്ങി​യ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​നാ​വാ​ത്ത ത​ര​ത്തി​ൽ ചെ​ളി​വെ​ള്ളം നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. ചി​ല വീ​ടു​ക​ൾ​ക്ക​ക​ത്തും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ത​ണു​പ്പും ശീ​ത​ക്കാ​റ്റും മൂ​ലം ഉ​റ​ങ്ങാ​ൻ ആ​വാ​ത്ത സ്ഥി​തി​യാ​ണ്. ഇ​പ്പോ​ഴും താ​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റു​ന്നു​ണ്ട്. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് സാ​ധ്യ​ത​യേ​റു​ന്നു. മെ​ഡി​ക്ക​ൽ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​റേ​ക്കൂ​ടി ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. പോ​ഷ​കാ​ഹാ​ര കു​റ​വ് കു​ട്ടി​ക​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​യാ​ണ് അ​റി​വ്.
വെ​ള്ള​പ്പൊ​ക്കം മൂ​ലം ത​ക​ർ​ന്ന​ടി​ഞ്ഞ മ​ത്സ്യ​കൃ​ഷി പു​ന​രാ​രം​ഭി​ക്കാ​നും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും വേ​ഗ​ത്തി​ൽ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്. വെ​ള്ള​പ്പൊ​ക്കം ഒ​ഴി​വാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് കാ​ല​താ​മ​സം വ​രു​ത്താ​തെ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.