പത്താംക്ലാസ് വിദ്യാർഥി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Wednesday, January 20, 2021 2:21 AM IST
കൊ​ല്ലം: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ വീ​ട്ടി​ലെ മു​റി​ക്കു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​യ​ത്തി​ൽ ഗാ​ന്ധി​ന​ഗ​ർ 247 അ​ഫ്സ​ൽ മ​ൻ​സി​ലി​ൽ സ​ലിം - സോ​ഫി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഫ്സ​ൽ(14) നെ​യാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ മു​റി തു​റ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി​യെ മു​റി​ക്കു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കാ​ണു​ന്ന​ത്. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് എ​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും സ​യി​ന്‍റി​ഫി​ക് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.​അ​യ​ത്തി​ൽ വേ​ലാ​യു​ധ വി​ലാ​സം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കു​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. ഇ​ര​വി​പു​രം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.