പാ​ലി​യേ​റ്റീ​വ് ദി​ന​ത്തി​ൽ കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം
Wednesday, January 20, 2021 11:16 PM IST
പ​ന്മ​ന: പാ​ലി​യേ​റ്റീ​വ് ദി​ന​ത്തി​ൽ കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം നി​ഷാ സു​നീ​ഷ്. വ​ട​ക്കും​ത​ല ബ്ലോ​ക്ക് ഡി​വി​ഷ​നി​ലെ ഏ​ഴ് വാ​ർ​ഡി​ലെ 17 കി​ട​പ്പ് രോ​ഗി​ക​ൾ​ക്കാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം നി​ഷാ സു​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബെ​ഡ്ഷീ​റ്റ്, സാ​നി​റ്റൈ​സ​ർ, മാ​സ്ക്ക് എ​ന്നി​വ വി​ത​ര​ണം ചെ​യ്ത​ത്.

പ​ൻ​മ​ന പ​ഞ്ചാ​യ​ത്ത് കൊ​ല്ല​ക ഒ​ന്നാം വാ​ർ​ഡി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ൽ അ​ടു​ത്ത നാലുവ​ർ​ഷ​വും പാ​ലി​യേ​റ്റീ​വ് ദി​ന​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യ ആ​ശ​യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​താ​ണെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പ​റ​ഞ്ഞു.

ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ര​സ​ന്ന​ൻ ഉ​ണ്ണി​ത്താ​ൻ, പ​ഞ്ചാ​യ​ത്തം​ഗം ജോ​ർ​ജ് ചാ​ക്കോ, പാ​ലി​യേ​റ്റീ​വ് നേ​ഴ്സ് രേ​ഷ്മ, ഷെ​ബീ​ർ ഖാ​ൻ, ഷാ​ജി വ​ര​വി​ള എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.