ശ്രീ​രാ​മ​വ​ര്‍​മപു​രം മാ​ര്‍​ക്ക​റ്റ് ഹൈ​ടെ​ക് ആ​ക്കു​ന്ന​തി​ന് അഞ്ച് കോ​ടി​യു​ടെ പ​ദ്ധ​തി
Wednesday, January 20, 2021 11:18 PM IST
പു​ന​ലൂ​ര്‍ : ശ്രീ​രാ​മ​വ​ര്‍​മപു​രം മാ​ര്‍​ക്ക​റ്റ് ഹൈ​ടെ​ക് ആ​ക്കു​ന്ന​തി​നു​ള്ള ഭൗ​തി​ക സാ​ഹ​ച​ര്യം ന​ഗ​ര​സ​ഭ ഒ​രു​ക്കും. ഇ​ന്നലെ ചേ​ര്‍​ന്ന ആ​ദ്യ കൗ​ണ്‍​സി​ല്‍ യോ​ഗം ഇ​തി​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്തു.
മ​ത്സ്യ​മാ​ര്‍​ക്ക​റ്റ് ഉ​ള്‍​പ്പെ​ടെ​യാ​ണ് ഹൈ​ടെ​ക് ആ​ക്കി മാ​റ്റു​ന്ന​തി​ന് അഞ്ച് കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ കി​ഫ്ബി മു​ഖേ​ന ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കേ​ര​ള സ്റ്റേ​റ്റ് കോ​സ്റ്റ​ല്‍ ഏ​രി​യ ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ആ​ണ് നി​ര്‍​മാ​ണം ന​ട​ത്തു​ന്ന​ത്. തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ന​ഗ​ര​സ​ഭ മു​ന്നോ​ട്ട് പോ​കു​വ​ക​യാ​ണ്.
2021-22 വാ​ര്‍​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കൗ​ണ്‍​സി​ല്‍ അം​ഗീ​കാ​രം ന​ല്‍​കി. ക​ര്‍​മ സ​മി​തി രൂ​പീ​ക​ര​ണം, ഫെ​ബ്രു​വ​രി അഞ്ചു മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന വാ​ര്‍​ഡ് സ​ഭ​ക​ള്‍, വി​ക​സ​ന സെ​മി​നാ​ര്‍ എ​ന്നി​വ​യ്ക്ക് ശേ​ഷം അ​ന്തി​മ പ​ദ്ധ​തി സ​മ​ര്‍​പ്പി​ക്കും.
പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേശം ന​ല്‍​കി​യി​ട്ടു​ള്ള​താ​യും ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ നി​മ്മി എ​ബ്ര​ഹാം, വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യക്ഷ​ന്‍ ഡി. ​ദി​നേ​ശ​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.