കോ​വി​ഡ് പ്ര​തി​രോ​ധം: നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കും
Wednesday, January 20, 2021 11:18 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ വ​ര്‍​ധ​ന​വ് ത​ട​യു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കാ​ന്‍ ജി​ല്ലാ കള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗം തീ​രു​മാ​നി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധം, ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​ന് ഗൂ​ഗി​ള്‍ മീ​റ്റ് വ​ഴി ചേ​ര്‍​ന്ന​താ​യി​രു​ന്നു യോ​ഗം.
മ​ണ്‍​ട്രോ​തു​രു​ത്ത് പോ​ലെ​യു​ള്ള വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും തി​ര​ക്ക് വ​ര്‍​ധി​ച്ച​താ​യും ഇ​ത് കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത ഉ​യ​ര്‍​ത്തു​മെ​ന്നും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി വൈ​സ് ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സാം ​കെ ഡാ​നി​യ​ല്‍ അ​റി​യി​ച്ചു.
സ്ഥി​തി​ഗ​തി​ക​ള്‍ പ​രി​ശോ​ധി​ച്ച​ശേ​ഷം നേ​ര​ത്തെ ന​ല്‍​കി​യ ഇ​ള​വു​ക​ള്‍ പു​നഃ​പ​രി​ശോ​ധി​ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. അ​ഗ​തി മ​ന്ദി​ര​ങ്ങ​ളി​ല്‍ കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കാ​നും അ​ടി​യ​ന്ത​ര തീ​രു​മാ​നം എ​ടു​ക്കാ​നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി.
സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ഹോ​സ്റ്റ​ലു​ക​ള്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തു​റ​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ കീ​ഴി​ലു​ള്ള ജി​ല്ല​യി​ലെ കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ന്നെ​ങ്കി​ലും ഹോ​സ്റ്റ​ലു​ക​ള്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നി​ല്ല. വി​ക്‌​ടോ​റി​യ ആ​ശു​പ​ത്രി​യ്ക്ക് സ​മീ​പ​ത്തെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ള്‍ യാ​ത്രാ ത​ട​സ​വും മ​റ്റു ബു​ദ്ധി​മു​ട്ടു​ക​ളും ഉ​ണ്ടാ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.
എ ​ഡി എം ​പി.​ആ​ര്‍.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, സ​ബ് ക​ള​ക്ട​ര്‍ ശി​ഖാ സു​രേ​ന്ദ്ര​ന്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ ​ആ​ര്‍ ശ്രീ​ല​ത, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​സ് ശോ​ഭ പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ബി​നു​ന്‍ വാ​ഹി​ദ്, ജി​ല്ലാ സ​ര്‍​വൈ​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ഡോ ​ആ​ര്‍ സ​ന്ധ്യ, ഡെ​പ്യൂ​ട്ടി ഡിഎംഒ ​ഡോ മ​ണി​ക​ണ്ഠ​ന്‍, ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ര്‍ റീ​ന ചാ​ക്കോ, ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ ​വ​സ​ന്ത​ദാ​സ്, ജി​ല്ല​യി​ലെ പോ​ലീ​സ് മേ​ധാ​വി​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍, ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.