ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, January 22, 2021 10:58 PM IST
കൊ​ട്ടാ​ര​ക്ക​ര: ന​ഗ​ര​സ​ഭ​യി​ലെ കാ​ടാം​കു​ളം, നീ​ലേ​ശ്വ​രം വാ​ർ​ഡു​ക​ളി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ ന​ട​പ്പി​ലാ​ക്കു​ന്ന കാ​ടാ​കു​ളം കു​ടി​വെ​ള്ള പ​ദ്ധ​തി 3227383 രൂ​പ മു​ട​ക്കി​യ കു​ടി​വെ​ള്ള പ​ദ്ധ​തി ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ. ​ഷാ​ജു അ​റി​യി​ച്ചു.
അ​യ്യാ​യി​രം ലി​റ്റ​ർ ശേ​ഷി​യു​ള്ള ജ​ല​സം​ഭ​ര​ണി​യാ​ണ് മാ​ട​ൻ​കാ​വ് ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ 2017 -18 വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 32,27383 രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് മാ​ട​ൻ​കാ​വ് കു​ടി​വെ​ള്ള പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഇ​തി​നാ​യി മൂ​ന്ന് മീ​റ്റ​ർ വ്യാ​സ​വും ഒ​ന്പ​ത് മീ​റ്റ​ർ താ​ഴ്ച​യും ഉ​ള്ള ഒ​രു വെ​ൽ​ക്കം പ​മ്പ് ഹൗ​സ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.
ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ.​ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പി.​ഐ ഷാ ​പോ​റ്റി എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് മാ​ട​ൻ​കാ​വ് ക്ഷേ​ത്ര മൈ​താ​നി​യി​ലാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. ച​ട​ങ്ങി​ൽ പ​ദ്ധ​തി​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച വി​ശി​ഷ്ട വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കും. ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ അ​നി​താ ഗോ​പ​കു​മാ​ർ, കൗ​ൺ​സി​ല​ർ​ന്മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.