ക​ര​വാ​ളു​രി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Saturday, January 23, 2021 11:11 PM IST
പു​ന​ലൂ​ർ: ക​ര​വാ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​നും തെ​രു​വ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ​ക്കും മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ഷ മു​ര​ളി, വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​ൻ​സാ​രി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ല​ജീ​വ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​കും കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ലെ 7000 ത്തോ​ളം കു​ടും​ബ​ങ്ങ​ളു​ടെ​യും കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​നാ​ണ് പ​ദ്ധ​തി. പ്ര​ദേ​ശ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ നി​ന്നും വെ​ള്ളം ല​ഭ്യ​മാ​ക്കാ​ത്ത കു​ടും​ബാ​ഗ​ങ്ങ​ൾ​ക്കും ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. സ​ർ​ക്കാ​രി​ന്‍റെ നി​ലാ​വ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​കും തെ​രു​വ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.

തെ​രു​വ് വി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ പു​തി​യ​വ സ്ഥാ​പി​ക്കു​ക​യും പ​ഴ​യ​ത് പ്ര​കാ​ശി​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​ത്ത റോ​ഡു​ക​ൾ ന​വീ​ക​രി​ച്ചു മോ​ടി​പി​ടി​പ്പി​ക്കും. ഇ​തി​നൊ​പ്പം മൂ​ന്ന് പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ പ​ണി​യും. കെ​ഐ​പി​യി​ൽ നി​ന്നും ഏ​റ്റെ​ടു​ത്ത പ​ഴ​യ ഹോ​മി​യോ ആ​ശു​പ​ത്രി കെ​ട്ടി​ടം പു​ന​രു​ദ്ധ​രി​ക്കും. ഇ​വി​ടെ വി​ഇ​ഒ.​ഓ​ഫീ​സി​ന് പു​റ​മെ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ​ക്ക് സൗ​ക​ര്യം ഒ​രു​ക്കും. ആ​ധു​നി​ക രീ​തി​യി​ലു​ള്ള പാ​ർ​ക്ക് നി​ർ​മി​ക്കു​ന്ന​തി​നൊ​പ്പം, കാ​യി​ക താ​ര​ങ്ങ​ളാ​യ യു​വാ​ക്ക​ളെ ല​ക്ഷ്യ​മി​ട്ടു പ​ഴ​യ​തി​നു​പു​റ​മെ പു​തി​യ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം പ​ണി​യും.

അ​ത് വ​ഴി യു​വാ​ക്ക​ളു​ടെ കാ​യി​ക ക്ഷ​മ​ത വ​ർ​ധി​പ്പി​ച്ചു പ​ട്ടാ​ള​ത്തി​ലും മ​റ്റും തൊ​ഴി​ൽ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യും.​ആ​ധു​നി​ക രീ​തി​യി​ലു​ള്ള പാ​ർ​ക്ക് പ​ണി​യും. പ്ല​സ് ടൂ ​പാ​സാ​യ കു​ട്ടി​ക​ൾ​ക്ക് ഉ​യ​ർ​ന്ന ജോ​ലി ല​ഭി​ക്കാ​ൻ സൗ​ജ​ന്യ പ​രി​ശീ​ല​ന ക്ലാ​സ് തു​ട​ങ്ങും. പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ക്കും. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ൽ​കി, തൊ​ഴി​ലു​റ​പ്പ് ദി​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കും. കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ക​വു​റ്റ​താ​ക്കും.
ഹ​രി​ത ക​ർ​മ സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​ഞ്ചാ​യ​ത്തി​ൽ മാ​ലി​ന്യ സം​സ്്ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ക്കും. ജൈ​വ, അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ചാ​കും മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​ത്. താ​മ​സ​ക്കാ​രു​ടെ പ​ഴ യ ​വീ​ടു​ക​ൾ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​നൊ​പ്പം പ​ഞ്ചാ​യ​ത്തി​ലെ താ​മ​സ​ക്കാ​രു​ടെ ഭൂ​മി​യി​ൽ റീ -​സ​ർ​വേ ന​ട​ത്താ​ൻ റ​വ​ന്യൂ വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു.