ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മ​രി​ച്ചു
Monday, February 22, 2021 1:19 AM IST
കൊ​ട്ടാ​ര​ക്ക​ര: പു​വ​റ്റൂ​രി​ൽ ക്ഷേ​ത്ര​കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഒ​രാ​ള്‍ മു​ങ്ങി​മ​രി​ച്ചു. മ​റ്റൊ​രു വി​ദ്യാ​ർ​ഥി​യെ നാ​ട്ടു​കാ​ര്‍ ര​ക്ഷ​പ്പെ​ടു​ത്തി. പു​വ​റ്റൂ​ര്‍ ശ്രീ​ല​ക്ഷ്മി (പ​റ​ങ്കി​മാം​വി​ള വീ​ട്) പ​രേ​ത​നാ​യ ശ്രീ​കു​മാ​റി​ന്‍റെ​യും അ​മ്പി​ളി​യു​ടെ​യും മ​ക​ൻ എ​സ്. അ​മ​ൽ (19) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം.

ക്ഷേ​ത്ര​പ​രി​സ​ര​ത്തെ മൈ​താ​ന​ത്ത് ക​ളി ക​ഴി​ഞ്ഞ ശേ​ഷം കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ. സു​ഹൃ​ത്ത് പൂ​വ​റ്റൂ​ർ കി​ഴ​ക്ക് തു​ണ്ടി​ൽ കി​ഴ​ക്ക​തി​ൽ വി​നാ​യ​ക് (19) ചി​റ​യി​ലേ​ക്ക് വീ​ഴു​ന്ന​തു​ക​ണ്ട് ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് അ​മ​ൽ മു​ങ്ങി​മ​രി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളെ ചി​റ​യി​ൽ ക​ണ്ട നാ​ട്ടു​കാ​ർ ഉ​ട​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും വി​നാ​യ​ക​നെ മാ​ത്ര​മേ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞു​ള്ളൂ. വി​നാ​യ​ക​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് അ​മ​ലി​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. പൂ​വ​റ്റൂ​ർ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഉ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റി. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ക്ഷേ​ത്ര സ​മ​ർ​പ്പ​ണം ന​ട​ത്തി ആ​ഘോ​ഷ​മാ​യ ഉ​ത്സ​വം ന​ട​ക്കാ​നി​രി​ക്ക​വേ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. അ​മ​ലിന്‍റെ മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സം​സ്കാ​രം ഇ​ന്ന്.സ​ഹോ​ദ​ര​ൻ: അ​ർ​ജു​ൻ.