പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ ഗ​താ​ഗ​ത​ത​ട​സം സൃ​ഷ്ടി​ക്കു​ന്നു
Monday, February 22, 2021 10:47 PM IST
കൊ​ട്ടാ​ര​ക്ക​ര: വി​വി​ധ കേ​സു​ക​ളി​ൽ​പ്പെ​ട്ട് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ നി​റ​ഞ്ഞ് സ്റ്റേ​ഷ​നു സ​മീ​പ​ത്തെ റോ​ഡ്. ഇ​തു മൂ​ലം ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം തീ​ർ​ത്തും ദു​ഷ്ക്ക​ര​മാ​യി.

കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്തു​ള്ള റോ​ഡി​നാ​ണ് ഈ ​ദു:​സ്ഥി​തി. കൊ​ട്ടാ​ര​ക്ക​ര - ഓ​യൂ​ർ റോ​ഡി​നെ​യും ദേ​ശീ​യ പാ​ത​യേ​യും ബ​ന്ധി​പ്പി​ക്കു​ന്ന വ​ൺ​വേ​യാ​ണ് ഈ ​റോ​ഡ്. പോ​ലീ​സ് പി​ടി​കൂ​ടു​ന്ന ടി​പ്പ​ർ ലോ​റി​ക​ൾ മു​ത​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ വ​രെ ഈ ​റോ​ഡു വ​ശ​ങ്ങ​ളി​ലാ​ണ് പാ​ർ​ക്കു ചെ​യ്യു​ന്ന​ത്.

വീ​തി​യു​ള്ള ഈ ​റോ​ഡു​വ​ഴി ഇ​പ്പോ​ൾ ഒ​രു വ​ലി​യ വാ​ഹ​ന​ത്തി​ന് ക​ഷ്ടി​ച്ചു പോ​കാ​ൻ മാ​ത്ര​മാ​ണ് ക​ഴി​യു​ക. മ​റ്റൊ​രു വാ​ഹ​നം വ​ന്നാ​ൽ സൈ​ഡ് കൊ​ടു​ക്കാ​ൻ പോ​ലും ക​ഴി​യി​ല്ല. ട്രാ​ഫി​ക് പോ​ലീ​സ് നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡു സ്ഥാ​പി​ച്ചി​ട്ടു​ള്ളി​ട​ത്തു പോ​ലും പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ടി​ടു​ന്നു.

ഇ​തു​വ​ഴി ക​ട​ന്നു പോ​കാ​ൻ ക​ഴി​യാ​തെ വ​രു​മ്പോ​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​ർ പ​ല​പ്പോ​ഴും വ​ൺ​വേ നി​യ​മം ലം​ഘി​ച്ചു പോ​കാ​റു​ണ്ട്. അ​വ​രെ അ​പ്പോ​ൾ ത​ന്നെ പി​ടി​കൂ​ടു​ക​യും പി​ഴ ഈ​ടാ​ക്കു​ക​യും പ​തി​വാ​ണ്. ഇ​തി​നാ​യി പ്ര​ത്യേ​കം പോ​ലീ​സി​നെ നി​യോ​ഗി​ച്ചി​ട്ടു​മു​ണ്ട്.

നി​യ​മ​പാ​ല​ക​ർ ത​ന്നെ നി​യ​മം തെ​റ്റി​ക്കു​ന്ന കാ​ഴ്ച​യാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ മൂ​ക്കി​നു താ​ഴെ ന​ട​ക്കു​ന്ന​ത്.